ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ "ഫ്രൂട്ടോപ്പിയ" ലോക പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിച്ചു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കേരളത്തിലെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ വികാസചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള സ്ഥാപനമാണ് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. 1961 ഏപ്രിൽ 1-നാണ് ഇത്തിക്കര ബ്ലോക്ക് രൂപീകൃതമായത്. അന്നത്തെ ഭരണപരിധിയിൽ പൂതക്കുളം, ആദിച്ചനല്ലൂർപരവൂർനെടുമ്പനചാത്തന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടിരുന്നു.

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഗ്രാമീണ വികസനവും ദാരിദ്ര്യനിർമാർജനവും ലക്ഷ്യമാക്കി നടപ്പിലാക്കിയ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമുകളുടെ ഭാഗമായി രാജ്യത്തുടനീളം വികസന ബ്ലോക്കുകൾ രൂപീകരിക്കപ്പെട്ടു. ഈ പദ്ധതികളുടെ പ്രവർത്തന ഏജൻസിയായാണ് വികസന ബ്ലോക്കുകൾ പ്രവർത്തനം ആരംഭിച്ചത്. തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് തിരുക്കൊച്ചി സംസ്ഥാനം രൂപീകൃതമായതിനു ശേഷവും തുടർന്ന് കേരളസംസ്ഥാനം നിലവിൽ വന്നതോടെയും വികസന ബ്ലോക്കുകളുടെ പ്രവർത്തനം വ്യാപകമായി നടപ്പിലാക്കി.

ഇത്തിക്കര ബ്ലോക്ക് 1961 ഏപ്രിൽ 1-ന് പ്രവർത്തനം ആരംഭിച്ചു. ആദ്യവർഷം പ്രീ-എക്സ്റ്റൻഷൻ ഘട്ടമായിരുന്നു. അന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർഒരു കൃഷി ഓഫീസർഒരു ലോവർ ഡിവിഷൻ ക്ലാർക്ക്ഒരു പ്യൂൺ എന്നിവരാണ് ജീവനക്കാരായി ഉണ്ടായിരുന്നത്. തുടർന്ന് സ്റ്റേജ്–I കാലഘട്ടത്തിൽ കൃഷിവ്യവസായംസഹകരണംമൃഗസംരക്ഷണംപഞ്ചായത്ത് എഞ്ചിനീയറിംഗ് എന്നീ വകുപ്പുകൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക വികസന ഓഫീസർമാരെ നിയമിക്കുകയും ഗ്രാമസേവകർഗ്രാമസേവികമാർമുഖ്യസേവിക തുടങ്ങിയ ജീവനക്കാരെ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു.

ബ്ലോക്ക് പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റുമാർജനപ്രതിനിധികൾരാഷ്ട്രീയ പാർട്ടി പ്രതിനിധികൾഎം.എൽ.എ.എം.പി. എന്നിവർ ഉൾപ്പെട്ട ബ്ലോക്ക് ഉപദേശക സമിതി പിന്നീട് ബ്ലോക്ക് വികസന സമിതിയായി രൂപാന്തരപ്പെട്ടു. ബ്ലോക്കിന്റെ ആദ്യ ഓഫീസ് ചാത്തന്നൂർപരവൂർ ജംഗ്ഷനിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ശ്രീ. എം. കൃഷ്ണപിള്ള ആയിരുന്നു ആദ്യ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ.

അധികാര വികേന്ദ്രീകരണത്തിന്റെയും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെയും ഭാഗമായി 1995 ഒക്ടോബർ 2-ന് പരവൂർ മുനിസിപ്പാലിറ്റി ഒഴികെയുള്ള ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തി നിലവിലെ രൂപത്തിലുള്ള ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വന്നു. തുടർന്ന് 2005-ൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് വിഭജിച്ച് ചിറക്കര ഗ്രാമപഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. 2010-ലെ ഡീലിമിറ്റേഷൻ നടപടികൾ പൂർത്തിയായപ്പോൾ നെടുമ്പന ഗ്രാമപഞ്ചായത്ത് മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമായി മാറി. ഇതോടെ ആദിച്ചനല്ലൂർചാത്തന്നൂർചിറക്കരകല്ലുവാതുക്കൽപൂതക്കുളം എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ട നിലവിലെ ഭരണഘടന രൂപം കൊണ്ടു.

കൊല്ലം ജില്ലയിലെ പശ്ചിമഘട്ട മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ഇത്തിക്കരയാറിന്റെ പേരിൽ അറിയപ്പെടുന്ന പ്രദേശമാണ് ഇത്തിക്കര. കൊല്ലം ലോക്സഭാ മണ്ഡലത്തിലും ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിലും ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത്പ്രകൃതിസൗന്ദര്യവും കാർഷിക സമ്പന്നതയും സാംസ്കാരിക പൈതൃകവും കൊണ്ട് ശ്രദ്ധേയമാണ്. വടക്കായി കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്തെക്കായി വർക്കല ബ്ലോക്ക് പഞ്ചായത്ത്പരവൂർ മുനിസിപ്പാലിറ്റികിഴക്കായി ചടയമംഗലംകിളിമാനൂർ ബ്ലോക്ക് പഞ്ചായത്തുകൾപടിഞ്ഞാറായി മുഖത്തല ബ്ലോക്ക് പഞ്ചായത്ത് എന്നിവയാണ് അതിർത്തികൾ.

പോളച്ചിറ ഏലയും കുറുങ്ങൽ ഏലയും ഉൾപ്പെടുന്ന വിശാലമായ കാർഷിക മേഖലകൾനെൽകൃഷിനാളികേര കൃഷിറബ്ബർകശുമാവ്കുരുമുളക് തുടങ്ങിയ തോട്ടവിളകൾ എന്നിവ ഈ പ്രദേശത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. കയർകശുവണ്ടികൈത്തറിമത്സ്യബന്ധനംഇഷ്ടിക നിർമാണം തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളും പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിച്ചു.

സാംസ്കാരിക പൈതൃകത്തിന്റെ കലവറയായ ഇത്തിക്കര പ്രദേശം വേലൻതുള്ളൽകോലൻതുള്ളൽപറയൻതുള്ളൽകുത്തിയോട്ടംപടയണികാക്കാരിശ്ശി നാടകംതിരുവാതിരപ്പാട്ട് തുടങ്ങിയ നാടൻ കലാരൂപങ്ങളുടെ സംരക്ഷണ കേന്ദ്രവുമാണ്. സാമൂഹിക നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുദേവൻചട്ടമ്പിസ്വാമികൾഅയ്യങ്കാളി എന്നിവർ ഉയർത്തിപ്പിടിച്ച സാമൂഹിക മൂല്യങ്ങളുമായി ഈ പ്രദേശത്തിന് അഭേദ്യമായ ബന്ധമുണ്ട്. പാരിപ്പള്ളിയിലെ കണ്ണങ്കോട് വീട് ശ്രീനാരായണ ഗുരുദേവന്റെ സ്മരണകൾ പേറുന്ന പ്രധാന ചരിത്ര കേന്ദ്രമാണ്.

ആരോഗ്യരംഗത്ത് കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ് പാരിപ്പള്ളിയിൽ സ്ഥിതി ചെയ്യുന്നത് ഈ ബ്ലോക്കിന്റെ പ്രത്യേകതയാണ്. കൂടാതെ വിദ്യാഭ്യാസംആരോഗ്യംകാർഷിക വികസനംവനിതാ ശാക്തീകരണംസാമൂഹ്യനീതിപരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് ജനകീയ വികസനത്തിന്റെ പാതയിൽ മുന്നേറുന്ന പ്രാദേശിക സ്വയംഭരണ സ്ഥാപനമായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഇന്ന് നിലകൊള്ളുന്നു.