ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ "ഫ്രൂട്ടോപ്പിയ" ലോക പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിച്ചു.
കാഴ്ചപ്പാടും ദൌത്യവും

“സുസ്ഥിര വികസനവും സാമൂഹ്യനീതിയും ഉറപ്പുവരുത്തി, ജനപങ്കാളിത്തത്തോടെ സമഗ്ര ക്ഷേമവും ജീവിത നിലവാരവും കൈവരിക്കുന്ന ഹരിതവും സമത്വാധിഷ്ഠിതവും സ്വയംപര്യാപ്തവുമായ ഗ്രാമീണ സമൂഹത്തിന്റെ സൃഷ്ടി.”

ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി വികസന പദ്ധതികൾ ഫലപ്രദമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുക.

  • കാർഷികം, തൊഴിൽ, സംരംഭകത്വം, അടിസ്ഥാന സൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിച്ച് പ്രാദേശിക സാമ്പത്തിക വളർച്ച ഉറപ്പാക്കുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ സാമൂഹിക സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കുക.
  • വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, പോഷകാഹാരം എന്നിവയിൽ ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കുക.
  • പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, ഹരിതവൽക്കരണം, കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്തുക.
  • ജനകീയാസൂത്രണത്തിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയും അടിസ്ഥാനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കി സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ ഭരണസംവിധാനം നടപ്പിലാക്കുക.
  • നവീന സാങ്കേതികവിദ്യകളും മികച്ച ഭരണരീതികളും പ്രയോജനപ്പെടുത്തി സേവന വിതരണം കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുക.