ഇത്തിക്കര ബ്ലോ ക്ക് പഞ്ചായത്ത് ലൈബ്രറി 'ബാലോത്സവം-2026' സംഘടിപ്പിച്ചു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ2.0’ ലഹരി വിരുദ്ധ പ്രചാരണം

September 30, 2026

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ2.0’ ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കം


യുവതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് അകറ്റിനിർത്തുന്നതിനും സമൂഹത്തിൽ ലഹരി വിരുദ്ധ അവബോധം ശക്തിപ്പെടുത്തുന്നതിനുമായി  സംഘടിപ്പിക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ2.0 – ലഹരി വിരുദ്ധ പ്രചാരണത്തിന്’ ബ്ലോക്ക് തലത്തിൽ തുടക്കമായി.  ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി. സുശീലാദേവി പ്രചാരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. കെ. ജയൻ അധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികൾ, യുവജനങ്ങൾ, കുടുംബങ്ങൾ, പൊതുസമൂഹം എന്നിവരിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘ഓപ്പറേഷൻ തൂഫാൻ2.0’ പ്രചാരണം സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗം വ്യക്തിയുടെ ആരോഗ്യത്തെ മാത്രമല്ല, കുടുംബബന്ധങ്ങളെയും സാമൂഹിക ജീവിതത്തെയും ബാധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന സന്ദേശമാണ് പ്രചാരണത്തിലൂടെ ഉയർത്തുന്നത്.

യുവജനങ്ങളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനൊപ്പം, ലഹരി ഉപയോഗത്തിന്റെ ആരോഗ്യപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനുള്ള പരിപാടികളും പ്രചാരണത്തിന്റെ ഭാഗമായി നടപ്പാക്കും. സ്കൂളുകൾ, യുവജന കൂട്ടായ്മകൾ, കുടുംബങ്ങൾ, ജനകീയ സംഘടനകൾ, പൊതുസമൂഹം എന്നിവയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.

പ്രചാരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി. സുശീലാദേവി പതാക ഉയർത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ബാഡ്ജ് വിതരണം നടത്തുകയും ചെയ്തു. ലഹരി വിരുദ്ധ സന്ദേശം ഓരോ കുടുംബത്തിലും എത്തിക്കുന്നതിനും യുവതലമുറയിൽ ആരോഗ്യകരമായ ജീവിതശൈലിയും സാമൂഹിക ഉത്തരവാദിത്വബോധവും വളർത്തുന്നതിനും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് ചടങ്ങിൽ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കെ. എൻ. ശ്രീദേവി അമ്മ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആഷാറാണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീ. ശ്രീലാൽ ചിറയത്ത്, ശ്രീ. റിതിൻ എസ്., ശ്രീമതി ജീജ സന്തോഷ്, ശ്രീമതി സുദീപ എസ്., ശ്രീ. ദിപു ശ്രീനിവാസൻ, ശ്രീ. കുഞ്ഞയ്യപ്പൻ എന്നിവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷിബി എൻ നന്ദി പറഞ്ഞു.

‘Operation Toofan 2.0’ anti-drug campaign in Ithikkara Block Panchayat