ഇത്തിക്കര ബ്ലോ ക്ക് പഞ്ചായത്ത് ലൈബ്രറി 'ബാലോത്സവം-2026' സംഘടിപ്പിച്ചു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ലൈബ്രറി ബാലോത്സവം -2026

October 5, 2026

      ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ലൈബ്രറി കുട്ടികൾക്കായി 'ബാലോത്സവം-2026' സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഇ.എം.എസ്. ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. സുശീലാദേവി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ദിപു ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. വിവിധ കലാ-സാഹിത്യ മത്സരങ്ങളിലായി എൺപതോളം കുട്ടികൾ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. ജയൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ.എൻ. ശ്രീദേവിയമ്മ, ജി.ബിജു, ആഷാറാണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീലാൽ ചിറയത്ത്, ബി. കുഞ്ഞയ്യപ്പൻ, എസ്. സുദീപ, സുഭാഷ് ബാബു, മനില,  ബിന്ദു ജി, ജോയിൻ്റ് ബി.ഡി.ഒ. ജിപ്സ‌ൺ കെ എന്നിവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് സമ്മാനവിതരണ വും നടത്തി.

 Library Children's Festival - 2026.