ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
ഇത്തിക്കര ബ്ലോക്കിന്റെ ചരിത്രം 1961 ഏപ്രിൽ 1-ന് ആരംഭിക്കുന്നു. അന്ന് പൂതക്കുളം, ആദിച്ചനല്ലൂർ, പരവൂർ, നെടുമ്പന, ചാത്തന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തി വികസന ബ്ലോക്കായി രൂപീകരിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഗ്രാമവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കിയ ദേശീയ വിപുലീകരണ സേവന (National Extension Service – NES) പദ്ധതിയുടെ ഭാഗമായാണ് ബ്ലോക്കുകളുടെ രൂപീകരണം നടന്നത്.ഭരണപരമായ മാറ്റങ്ങളുടെയും അധികാര വികേന്ദ്രീകരണത്തിന്റെയും ഭാഗമായി 1995 ഒക്ടോബർ 2-ന് കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം നിലവിലെ രൂപത്തിൽ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പുനഃസംഘടിപ്പിക്കപ്പെട്ടു. തുടർന്ന് 2005-ൽ ചാത്തന്നൂർ പഞ്ചായത്തിൽ നിന്ന് ചിറക്കര ഗ്രാമപഞ്ചായത്ത് രൂപീകൃതമായി. 2010-ലെ ഡീലിമിറ്റേഷനുശേഷം നെടുമ്പന പഞ്ചായത്ത് മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമായതോടെ നിലവിൽ ആദിച്ചനല്ലൂർ, ചാത്തന്നൂർ, ചിറക്കര, കല്ലുവാതുക്കൽ, പൂതക്കുളം എന്നീ അഞ്ച്...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 25, 2026
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ ജനസേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ ജനസേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്യുടെ നേതൃത്വത്തിൽ ആരംഭിച്ച ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുശീലാദേവി നിർവഹിച്ചു. ജനങ്ങൾക്ക് വിവിധ സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുക...
കൂടുതൽ വായിക്കുക