കാഴ്ചപ്പാടും ദൌത്യവും
“സുസ്ഥിര വികസനവും സാമൂഹ്യനീതിയും ഉറപ്പുവരുത്തി, ജനപങ്കാളിത്തത്തോടെ സമഗ്ര ക്ഷേമവും ജീവിത നിലവാരവും കൈവരിക്കുന്ന ഹരിതവും സമത്വാധിഷ്ഠിതവും സ്വയംപര്യാപ്തവുമായ ഗ്രാമീണ സമൂഹത്തിന്റെ സൃഷ്ടി.”
ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി വികസന പദ്ധതികൾ ഫലപ്രദമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുക.
- കാർഷികം, തൊഴിൽ, സംരംഭകത്വം, അടിസ്ഥാന സൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിച്ച് പ്രാദേശിക സാമ്പത്തിക വളർച്ച ഉറപ്പാക്കുക.
- സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ സാമൂഹിക സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കുക.
- വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, പോഷകാഹാരം എന്നിവയിൽ ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കുക.
- പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, ഹരിതവൽക്കരണം, കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്തുക.
- ജനകീയാസൂത്രണത്തിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയും അടിസ്ഥാനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കി സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ ഭരണസംവിധാനം നടപ്പിലാക്കുക.
- നവീന സാങ്കേതികവിദ്യകളും മികച്ച ഭരണരീതികളും പ്രയോജനപ്പെടുത്തി സേവന വിതരണം കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുക.