പൗരാവകാശ നിയമം

 

2005 മെയ്‌ 11 ന് ലോകസഭ പാസ്സാക്കിയ അറിയുവാനുള്ള അവകാശ നിയമത്തിന്  ജൂൺ 15 ന് രാഷ്ട്ര‌പതിയുടെ അംഗീകാരം ലഭിച്ചു. അന്നു മുതൽ പൗരാവകാശ നിയമത്തിന്റെ പല പ്രധാന വകുപ്പുകളും നിലവിൽ വന്നു. നിയമം പൂർണ്ണമായും പ്രാബല്യത്തിൽ വന്നത് ഒക്ടോബർ 12 മുതലാണ്.പൊതു അധികാരസ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുന്നതിനും, പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതും, ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിർത്തുന്നതിനും അഴിമതി നിർമ്മാർജ്ജനം ചെയ്യുന്നതിനുമാണ് ഈ നിയമം

അറിയുവാനുള്ള അവകാശം എന്നത് പൊതു അധികാരിയുടെ കൈവശമോ നിയന്ത്രണത്തിൻ കീഴിലോ ഉള്ള വിവരങ്ങൾ അറിയുന്നതിന് പൗരന്മാർക്കുള്ള അവകാശമാണ് സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ സഹായധനം നൽകുന്ന സ്ഥാപനങ്ങൾ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ, പ്രമാണമോ, രേഖയോ പരിശോധിയ്ക്കുന്നതിനുള്ള അവകാശം, രേഖയുടേയോ പ്രമാണത്തിന്‍റെയോ, കുറിപ്പുകളോ സംക്ഷിപ്‌തമോ എടുക്കൽ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എടുക്കൽ, ഏത് പദാർത്ഥത്തിന്‍റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾ എടുക്കൽ, കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ച് വച്ചിട്ടുള്ള വിവരങ്ങൾ, പ്രിന്റൌട്ടുകള്‍, ഡിസ്‌കുകൾ മുതലായ രൂപത്തിൽ പകർത്തിയെടുക്കാനുള്ള അവകാശം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. രാജ്യ സുരക്ഷയ്ക്കും മറ്റ് ചില താത്‌പര്യങ്ങളുടെ പ്രത്യേക സംരക്ഷണത്തിനുമുള്ള വിവരങ്ങളും ഒഴിച്ച് എല്ലാ വിവരങ്ങളും നിയമപ്രകാരം ജനങ്ങൾക്ക് നൽകേണ്ടതാണെന്ന് നിയമം അനുശാസിക്കുന്നു. ഒഴിവാക്കിയിട്ടുള്ള കാര്യങ്ങൾ നിയമത്തിന്‍റെ  എട്ടാം വകുപ്പിൽ പറഞ്ഞിരിയ്ക്കുന്നു.

പൗരധർമ്മവും ഉത്തരവാദിത്തവും

ഭരണ വ്യവസ്ഥയിലെ പങ്കാളി എന്ന നിലയ്ക്ക് ഓരോ പൗരനും അവകാശങ്ങൾ ഉണ്ട് അവ നിശ്ചിതവും കൃത്യവും ആയി ലഭിക്കും എന്ന് ഉറപ്പാക്കേതുണ്ട്. അതിന് വിരുദ്ധമായ പ്രവർത്തനങ്ങൾ തടയുകയും. ഉത്തരവാദിത്തം പൂർണമായ പൗരവകാശ പാലനം നടപ്പാക്കുകയും ചെയ്യണം. 

എന്നാൽ സമൂഹത്തോടും രാഷ്ട്രീയത്തോടും ചില കടമകളും ഉത്തരവാദിത്തവും നിറവേറ്റാൻ പൗരർക്ക് ചുമതലയുണ്ട് പൗരധർമ്മങ്ങൾ എന്ന് ഇതിനെ ചുരുക്കത്തിൽ പറയാം സ്വയമേവ ഇവ പാലിക്കുകയാണ് ഉത്തമ പൗരന്റെ കടമ.

ഇന്ത്യൻ ഭരണഘടന-അനുഛേദം 51 എ(1978)

  • ഭരണഘടന, രാഷ്ട്രത്തിന്‍റെ  അടിസ്ഥാന മൂല്യങ്ങൾ ഇവയോട് ആദരവും അനുസരണയും പ്രകടമാക്കുക. അനാദരവും ലംഘനവും നടത്തായിരിക്കുക (ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിന്‍റെ  മൂല്യങ്ങൾ പരിപോഷിപ്പിക്കുക)

  • പൊതുമുതലുകൾ സംരക്ഷിക്കുകയും പരിപാലിക്കുകയും നശിപ്പിക്കാതിരിക്കുകയും ചെയ്യുക

  • ചരിത്ര സംസ്ക്‌കാരിക സമ്പത്തുകൾ പരിപാലിക്കുക

  • പ്രകൃതി സമ്പത്ത്. വന വന്യജീവികൾ. പരിസ്ഥിതി സംതുലിതാവസ്ഥ എന്നിവ പരിരക്ഷിക്കുകയും നഷ്‌ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്യുക

  • സ്ത്രീ പദവിയും അന്തസ്സും സംരക്ഷിക്കുകയും ഉയർത്തുകയും സ്ത്രീ വിരുദ്ധ നടപടികളെ ചെറുക്കുകയും ചെയ്യുക

  • അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചെറുക്കുകയും ശാസ്ത്രഭിരുചിയും ശാസ്ത്രവബോധവും മാനവികതയും വളർത്തുകയും വ്യക്തിഗതവും സാമൂഹ്യവുമായ അനവദ്യതയിലേക്ക് ഉയരുകയും ചെയ്യുക.

  • രാഷ്ട്രത്തിന്റെ പരമാധികാരം ഐക്യം. അഖണ്‌ഡത എന്നിവ ഉയർത്തിപ്പിടിക്കുകയും മതസമുദായ സൗഹ്യദവും പരസ്‌പര സാഹോദര്യവും വളർത്തുകയും. അനിവാര്യഘട്ടത്തിൽ രാഷ്ട്രസേവനത്തിന് സന്നദ്ധമാകുകയും ചെയ്യുക.

പഞ്ചായത്ത് രാജ് നിയമം

1994 -ലെ പഞ്ചായത്ത് രാജ് നിയമം ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന പൗരന്‍റെ/പൗരയുടെ കടമകളും ഉത്തരവാദിത്വങ്ങളും നിർവ്വഹിച്ചിട്ടുണ്ട്. ഒരു പഞ്ചായത്തിലെ പൗരൻ എന്ന നിലയിൽ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന ഓരോ വ്യക്തിയും താഴെ പറയുന്ന ചുമതലകൾ നിർവ്വഹിക്കാൻ ബാദ്ധ്യസ്ഥരാണ്.

  • ഗ്രാമസഭയിൽ പങ്കെടുക്കുക. തദ്ദേശ ഭരണ പ്രക്രിയയിൽ നേരിട്ട് പങ്ക് വഹിക്കുക. അതിലൂടെ ക്രിയാത്മക ജനാധിപത്യം സാർത്ഥമാക്കുക

  • നികുതി വെട്ടിപ്പ്‌തടയുകയും ക്യത്യമായി നികുതി-നിരക്കുകൾ ഒടുക്കുക. തദ്ദേശഭരണ സ്ഥാപനത്തിൽ തനത് വരുമാനം ഉറപ്പാക്കുകയും ചെയ്യുക. നികുതി നൽകുന്നതിൽ കൃത്രിമമോ ഒഴിവുകഴിവോ ഒഴിവാക്കുകവികസന പ്രവർത്തനത്തിന് പഞ്ചായത്തിനെ സഹായിക്കുക ഭൗതികവും സാമ്പത്തികവും ആയ വിഭവ സമാഹരണത്തിനും അദ്ധ്വാനത്തിനും സഹായിക്കുക.

  • ആസൂത്രണ നിർവ്വഹണ വിലയിരുത്തലിൽ സ്വയം പങ്കാളികളാകുക

  • പൊതുശല്യം, പൊതുജീവിതത്തിന് വിഘാതം, പൊതു സ്ഥലത്ത് മാലിന്യ നിക്ഷേപം മുതലായവയ്ക്ക് ഇടയാക്കാതിരിക്കയും അവയ്ക്കെക്കെതിരെ ജാഗ്രത പാലിക്കുകയും ചെയ്യുക

  • ശുചിത്വം, രോഗപ്രതിരോധം. പോഷകാഹാര വിതരണം. സാക്ഷരത, നിയമബോധനം തർക്കപരിഹാര പ്രക്രിയ തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ പഞ്ചായത്തിനോട് സഹകരിക്കുക

  • സാമൂഹ്യ ഓഡിറ്റ് പ്രക്രിയ സാർത്ഥമാക്കാൻ സഹായിക്കുക.

  • മൗലികവാദത്തിനും വിഭാഗീയതകൾക്കും എതിരെ സാമൂഹ്യഐക്യത്തിനും പങ്കാളിത്ത വികസനപ്രക്രിയയ്ക്കും സഹായകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

  • അമഴിമതി, ദുർഭരണം എന്നിവയ്ക്കെതിരെ നിയമപ്രകാരമുള്ള ജാഗ്രത പാലിക്കുക, തദ്ദേശഭരണം ജനാധിപത്യപരമായി പുലരാനുള്ള സാധ്യതകൾ ഉറപ്പാക്കുക 

  • സഹകരണ - സമ്പാദ്യ ശീലങ്ങൾ വളർത്തുക.

  • വികസനവശ്യത്തിന് ഭൂമി വിട്ടുകൊടുക്കുകയും പൊതുഭൂമി അനധികൃതമായ്‌ കൈവശപ്പെടുത്തുകയും ചെയ്യുക.

  • അയൽക്കൂട്ടം, സ്വയംസഹായ - പരസ്പര സഹായ സംഘങ്ങൾ സംഘടിപ്പിക്കുക.

  • പൊതുസ്ഥലത്തും നിരത്തുകളിലും തുപ്പുക. മലമൂത്ര വിസർജ്ജനം നടത്തുക.മദ്യപിക്കുക. പുകവലിക്കുക തുടങ്ങിയ സാമൂഹ്യവിരുദ്ധ പെരുമാറ്റങ്ങൾ ഒഴിവാക്കുക

  • മൃഗങ്ങളെ പൊതുസ്ഥലത്തുവെച്ച് പരസ്യമായി കശാപ്പ് ചെയ്യാതിരിക്കുക. മാംസം. മാംസവശിഷ്ടങ്ങൾ എന്നിവ തുറസ്സായി വച്ചും അറപ്പുളവാക്കുന്ന രീതിയിൽ പ്രദർശിപ്പിച്ചും വില്പന നടത്താതിരിക്കുക.

  • ഓമനമൃഗങ്ങൾ വളർത്തുമൃഗങ്ങൾ. പക്ഷികൾ എന്നിവയ്ക്ക് കൃത്യവും അനിവാര്യവുമായ കുത്തിവെയ്‌പുകൾ എടുപ്പിക്കുകയും ലൈസൻസ് എടുക്കുകയും

  • നിയമ- പട്ട വ്യവസ്ഥകൾ പാലിക്കുകുയം ലംഘിക്കാതിരിക്കുകയും ലംഘിക്കുന്നതിന് പ്രേരണയോ സഹായമോ നൽകാതിരിക്കുയും ചെയ്യുക

  • സത്രീ പുരുഷ തുല്യതയും നീതിയും പരിപാലിക്കുക. അതിനുതന പ്രവർത്തനങ്ങളിൽ പങ്കാളികളാകുക.

  • ഇത്തരം പൗരധർമ്മങ്ങളെപ്പറ്റി ബോധവത്കരണം ഉറപ്പാക്കുക

അറിയാനുള്ള അവകാശം

തദ്ദേശഭരണ സ്ഥാപനത്തിന്‍റെ  ഭരണപരമോ. വികസനപരമോ. നിയന്ത്രണപരമോ ആയ ചുമതലകൾ സംബന്ധിച്ച വിജ്ഞാപ്യത രേഖകൾ ഒഴികെ ഏതൊരു വിവരവും വസ്‌തുതയും രേഖകളോ പ്രമാണങ്ങളോ അറിയാനും പകർപ്പെടുക്കാനും പൗർമാർക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ വകുപ്പുകൾ 271 എ. ബി. സി എന്നീ വകുപ്പുകളും അനുബന്ധ ചട്ടങ്ങളും പ്രകാരം പൗരന് ഈ അവകാശം ലഭിക്കുന്നു.

വിവരങ്ങൾ/രേഖകൾ ലഭിക്കുന്നതിന് ചെയ്യേണ്ടത്

  • വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിത ഫോറത്തിൽ സെക്രട്ടറിക്ക് നൽകണം.

  • കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളിൽ അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലെ തലവന് നൽകണം

  • അപേക്ഷയോടൊപ്പം 2 രൂപ നിരക്കിൽ അപേക്ഷ ഫീസും ഒരു വർഷത്തിലേറെ പഴക്കമുള്ള രേഖകൾക്കു തെരച്ചിൽ ഫീസായി വർഷം പ്രതി രണ്ട് രൂപ വീതവും പകർപ്പ് ആവശ്യപ്പെടുന്നു എങ്കിൽ ഏകദേശം 200 വാക്കിന് രണ്ട് രൂപ നിരക്കിലും ഫീസ് ഈടാക്കി രസീത് നൽകേണ്ടതാണ്.

  • രേഖ പരിശോനയ്ക്ക് ലഭിക്കുന്നതിനോ, പകർപ്പെടുത്ത് ഒത്തുനോക്കി  സാക്ഷ്യപെടുത്തി നൽകുന്നതിനോ ഉള്ള ദിവസവും രസീതിൽ രേഖപ്പെടുത്തണം.

  • രഹസ്യാത്മക വിവരം എന്ന് വിജ്ഞാപനം ചെയ്യപ്പെട്ടതാണ് ആവസ്യപ്പെടുന്ന സംഗ തിയെങ്കിൽ സെക്രട്ടറിയിക്കോ ഉദ്യോഗസ്ഥനോ ആ കാരണം രേഖാമൂലം പരാമർശിച്ച് അപേക്ഷ നിരസിക്കാം.

വിവരങ്ങൾ നൽകുന്നതിന് കാലതാമസം വരുത്തിയാൽ

  • നിശ്ചിത ദിവസത്തിലേറെ കാലതാമസം വരുത്തിയാൽ വിവരം നല്‌കാൻ ചുമതലപ്പെട്ട വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനിൽ നിന്ന് ദിനംപ്രതി 50 രൂപ നിരക്കിൽ പിഴ തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് ഫണ്ടിലേക്ക് ഈടക്കാവുന്നതാണ്.

  • മനപൂർവ്വമായോ ഉപേക്ഷ മൂലമോ വിവരം നൽകാൻ പരാജയപ്പെടുകയോ, തെറ്റായ വിവരം നല്‌കുകയോ ചെയ്താൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും 1000 രൂപയിൽ കുറയാത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

രേഖകൾ ലഭ്യമല്ലെങ്കിൽ

  • യുക്തമായ തെരച്ചിൽ നടത്തിയശേഷവും രേഖ കണ്ടുകിട്ടാത്തതിനാലോ, രേഖയുടെ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവിൽ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോദ്ധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം സാധുവായ ലഭ്യമാക്കാനാകില്ലെന്ന് അറിയിച്ച് തീർപ്പ് നൽകേണ്ടതാണ്. ഉത്തമബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങൾക്ക് നിയമ പരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കിൽ ഈടാക്കിയ ഫീസ് അപേക്ഷകന് തിരിച്ചു നൽകണം.

വികസന പദ്ധതികളുടെ വിവരങ്ങൾ

  • വികസന പദ്ധതിയുടെ നിർവ്വണം സംബന്ധിച്ച വിവരങ്ങൾ പരാതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങൾ ഭരണനടപടികൾക്കൊപ്പം പ്രസിദ്ധീകരിക്കേതുണ്ട്. സുതാര്യത സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ ഇതിൽ പാലിച്ചിരിക്കണം

  • ഗ്രാമസഭ, തദ്ദേശഭരണ സ്ഥാപനം, കൈമാറിയ സ്ഥാപനങ്ങൾ ഇവയുടെ ഭരണപരമായ വിവരങ്ങളും യോഗ നടപടി ക്രമങ്ങളും പൊതുജന പ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.

 വിവരാവകാശ നിയമം  ( 2005 ) 

            2005 ജൂലൈയിൽ ദേശീയതലത്തിൽ നടത്തപ്പെട്ട നിയമമാണ് വിവരാവകാശ നിയമം. പട്ടിപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങൾ ഒഴികെ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പൊതു ഖജനാവിൽ നിന്നും ധനസഹായം നേടുന്ന സ്ഥാപനങ്ങൾ, സന്നദ്ധ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്നും പൗരർക്ക് വിവരങ്ങൾ ഉറപ്പാക്കുന്നതാണ് ഈ നിയമം.

പൊതു അധികാരസ്ഥരുടെ കൈവശമുള്ളതോ അവർക്ക് സമാഹരിക്കാവുന്നതോ അവരുടെ നിയന്ത്രണത്തിൽ ഉള്ളതോ ആയ ഏതൊരു വിവരങ്ങളും ഇതിന്റെ പരിധിയിൽ വരും. നിയമം നിലവിൽ വന്ന് 120  ദിവസങ്ങൾക്കകം പൊതു സ്ഥാപനങ്ങൾ തത്സംബന്ധമായ വിവരങ്ങൾ സമാഹരിച്ച് ശേഖരിച്ച് ക്രമീകരിച്ചു  പ്രസിദ്ധപ്പെടുത്തേതുണ്ട് സ്ഥാപന ഘടന. ഉദ്യോഗസ്ഥർ ജീവനക്കാർ, ഉത്തരവാദിത്വങ്ങൾ ലഭ്യമാകുന്ന സേവനങ്ങൾ, നിബന്ധനകൾ  മാനദണ്ഡങ്ങൾ ഫീസ്/ ചാർജ്ജ് /സെസ് വിവരങ്ങൾ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ  എന്നിവയെല്ലാം അപ്രകാരം പ്രസിദ്ധം ചെയ്യണം. ഇതിനു പുറമേയാണ് അതത് ഭരണ വകുപ്പുകളിൽ നിർദ്ദിഷ്‌ട ഉദ്യോഗസ്ഥരെ വിവരാവകാശ ഉദ്യോഗസ്ഥരായി നിയമിച്ചുകൊണ്ട് വിവര ലഭ്യത വ്യവസ്ഥ ചെയ്യുന്നത്. ഭരണ സംബന്ധിയായിട്ടുള്ള രേഖകൾ. അറിയിപ്പുകൾ, തീർപ്പുകൾ, ഫയൽ നോട്ടുകൾ. ഉപദേശം. അഭിപ്രായം. സർക്കുലർ, മാതൃകകൾ. സാമ്പിളുകൾ, റിപ്പോർട്ടുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.സാക്ഷ്യപ്പെടുത്തിയ തനിപകർപ്പോ, കമ്പ്യൂട്ടർ ഡി.സി തുടങ്ങിയ ഇലക്ട്രോണിക് ഉപാധികളിലോ ഉള്ള പകർപ്പ്. ലഭ്യമാക്കുന്നതിനു  ആവശ്യപ്പെടാവുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

വെള്ള പേപ്പറിൽ അപേക്ഷകരുടെ മേൽവിലാസം. ലഭിക്കേണ്ടുന്ന വിവരം സംബന്ധിച്ച കൃത്യമായ വിശദീകരണം. ഏതുരൂപത്തിലുള്ള പകർപ്പാണ് ലഭ്യമാക്കേണ്ടുന്നത് എന്നിവ വ്യക്തമാക്കിക്കൊണ്ട് അതാത് സ്ഥാപനത്തിലെ അസിസ്റ്റന്റ്  പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അഥവാ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ നൽകണം. എന്താവശ്യത്തിനാണ വിവരം ലഭ്യമാക്കേണ്ടത് എന്ന് അപേക്ഷകർ വെളിപ്പെടുത്തേണ്ടതില്ല. വിവര ലഭ്യതയ്ക്കു കൂടുതൽ ചെലവ് ആവശ്യമെങ്കിൽ ആയത് ഒടുക്കാൻ അപേക്ഷകനോട് നിർദ്ദേശിക്കാം.

സമയപരിധി

സാധാരണ രീതിയിലുള്ള അപേക്ഷകൾക്കുമാൽ അപേക്ഷ തീയതി മുതൽ 30 ദിവസത്തിനകം ബന്ധപ്പെട്ട വിവരം ലഭ്യമാക്കിയിരിക്കണം. മനുഷ്യാവകാശ സംബന്ധിയായ വിവരങ്ങളാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ ആയതിന്‍റെ  വിവരങ്ങൽ അപേക്ഷകർക്ക ലഭ്യമാക്കണം.ഈ കാലയളവിനുള്ളിൽ വിവരം നൽകുന്നതിനലേക്കുള്ള  ഫീസ് സ്വകരിച്ചുകൊണ്ട് വിവരങ്ങൾ അപേക്ഷകർക്ക് നൽകുകയോ യഥാവിധി പരിശോധിച്ചെങ്കിലും. വിവരങ്ങൾ ലഭ്യമല്ലാതിരിക്കുകയോ യുക്തമായ കാരണത്താൽ വിവരം നൽകാനായില്ലെങ്കിൽ ആ കാര്യം ബോധ്യപ്പെടുത്തിയോ അപേക്ഷ നിരസിക്കുന്നതായി രേഖാമൂലം അറിയിക്കണം.നിശ്ചിത സമയപരിധിക്കുള്ളിൽ തീരുമാനമെടുക്കാതിരുന്നാൽ കേന്ദ്ര-സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ആഫീസർമാർ അപേക്ഷ നിരസിച്ചുവെന്ന് കരുതാം. രേഖാമൂലം അപേക്ഷിക്കാനാവാത്ത അവസരത്തിൽ വാക്കാലുള്ള അപേക്ഷയും പരിഗണിക്കപ്പെടും.

വിവരം ലഭ്യമാക്കേണ്ടവർ

ഓരോ സ്ഥാപനത്തിലും നിയുക്തമാക്കപ്പെട്ടിട്ടുള്ള വിവരാവകാശ ഓഫീസർമാർ (പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക്) സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചരിക്കും. ഏതൊരു പൊതു സ്ഥാപനത്തിലെയും ഏതൊരു ഉദ്യോഗസ്ഥനോടും ഒരു വിവരാവകാശ ഓഫീസർക്ക് നിർദ്ദിഷ്‌ വിവരങ്ങൾ ആവശ്യപ്പെടാവുന്നതാണ്. അത്തരം ഘട്ടത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വിവരാവകാശ ഓഫീസർമാരായി ഗണിക്കപ്പെടും.

അപ്പീൽ നടപടി

വിവരം ലഭിക്കാനുള്ള നിരസിക്കപ്പെടുകയോ വിവരം നിശ്ചിത സമയത്തിനുള്ളിൽ ലഭിക്കാതിരിക്കുകയോ ചെയ്‌താൽ നിയുക്ത മേലധികാരസ്ഥർക് ഒന്നാമത്തെ അപ്പിൽസമർപ്പിക്കാവുന്നതാണ്. ഇതിന് സഹായകമാകും വിധം അപ്പിൽ സമർപ്പിക്കേണ്ട കാലയളവ്, അപേക്ഷയിന്മേലുള്ള തീരുമാനത്തിനിടയാക്കിയ കാരണങ്ങൾ അപ്പീൽ അധികാരസ്ഥനാര് എന്നീ വിവരങ്ങൾ അപേക്ഷകർക്ക് നൽകിയിരിക്കണം. അപ്പീൽ അപേക്ഷയ്ക്ക് ഫീസ് ഏർപ്പെടുത്തിയിട്ടില്ല. പ്രത്യേകിച്ച് അപേക്ഷാ ഘടനയുമില്ല. ആദ്യ അപേക്ഷയിന്മേലുള്ള തീരുമാനത്തിന്റെ പകർപ്പ് അപ്പീലിനൊപ്പം ഹാജരാക്കണം.

ഒന്നാം അപ്പീലിൽ തൃപ്‌തികരമായ തീരുമാനം ലഭിക്കാത്തതിലോ, അപ്പീൽ നിരസിക്കപ്പെട്ടതിനാലോ അപേക്ഷകർക്ക് കേന്ദ്ര-സംസ്ഥാന വിവരാവകാശ കമ്മീഷനുകളിൽ യഥാവിധി രണ്ടാം അപ്പിൽ സമർപ്പിക്കാവുന്നതാണ് അധിക ഫീസ് ഈടാക്കുക. അപൂർണമോ തെറ്റായിട്ടുള്ളതോ വിവരം നൽകിയാൽ തീരുമാനം എടുക്കാതിരുന്നാൽ ഉൾപ്പെടെ ഘട്ടത്തിലും അപ്പിൽ അപേക്ഷ നൽകാവുന്നതാണ്.

നീതിന്യായാധികാരം

എരതാരു വിവരവും വിളിച്ചുവരുത്തി രഹസ്യാത്മകത ഉൾപ്പെടെ പരിശോധിക്കാനും. എതൊരു  ഉദ്യോഗസ്ഥരെയും വിളിച്ചവരുത്തി തെളിവെടുക്കാനും ഉൾപ്പെടെയുള്ള നീതിന്യായാധികാരം വിവരാവകാശ കമ്മീഷനുണ്ട്. നിർദ്ദിഷ്‌ട രീതിയിൽ വിവരം നൽകുന്നതിന് നിർദ്ദേശിച്ചുകൊണ്ട്. വീഴ്‌ച വരുത്തിയതിന് ശിക്ഷിച്ചുകൊണ്ട് ഉചിതമായ നടപടി നിർദ്ദേശിച്ചുകൊണ്ട് ഉൾപ്പടെ തീർപ്പ് കമ്മീഷന് എടുക്കാവുന്നതാണ്.

ശിക്ഷാക്രമം

നിശ്ചിത കാലയളവിനുള്ളിൽ വിവരം നൽകാതിരിക്കുക. ബോധപൂർവ്വം. കാരണങ്ങളില്ലാതെ അപേക്ഷ നിരസിക്കുക. വിവരം നൽകാതിരിക്കുക, തെറ്റായ വിവരം നൽകുക. നൽകേണ്ടവിവരം നശിപ്പിക്കുക, വിവര ലഭ്യത തടസ്സപ്പെടുത്തുക. ഉപേക്ഷ കാണിക്കുക എന്നീ കൃത്യങ്ങൾക്ക് കേന്ദ്ര സംസ്ഥാന വിവരാവകാശ കമ്മിഷനുകളുടെ ഉത്തരവ് പ്രകാരം 250 രൂപ മുതൽ പരമാവധി 25000 രൂപ വരെ പിഴയിടാക്കാവുന്നതാണ്.

ഔദ്യോഗിക രഹസ്യ നിയമം

ഔദ്യോഗിക രഹസ്യ നിയമത്തിൽ ഉൾപ്പെട്ടതോ, വിവരാവകാശ നിയമത്തിന്‍റെ പട്ടികയിൽ ഒഴിവാക്കലുകളായി ചേർക്കപ്പെട്ടിട്ടുള്ളതോ, നീതിന്യായ പരിഗണനയിൽ ഇരിക്കുന്നതോ, രാഷ്ട്രത്തിന്‍റെ  സുസ്ഥിരതയെ ഹനിക്കുന്നതോ. പൊതു താത്‌പര്യത്തെ ബാധിക്കുന്നതോ. മൂന്നാം കക്ഷിയുടെ താത്പര്യത്തെ ബാധിക്കുന്നതോ കോപ്പിറൈറ്റ് ഹനിക്കുന്നതോ വിവരങ്ങൾ നൽകുന്നത് നിരസിക്കപ്പെടാവുന്നതാണ്. ഈ നിയമപ്രകാരം നഗരസഭയുടെ പരിധിയിൽ വരുന്ന വിവരങ്ങൾ അറിയാനുള്ള ഫീസ് വിവരം

അപേക്ഷാ ഫീസ്

10 രൂപ

 

പകർപ്പ് ഫീസ് എ4 സൈസ് പേപ്പർ 1 ന്

 

3 രൂപ 

 

വലിയ പേജ് 1

 

യഥാർത്ഥ ചെലവ്

 

സാമ്പിൾ, മോഡൽ

 

യഥാർത്ഥ ചെലവ്

 

വിവര പരിശോധനയ്ക്ക് ആദ്യ 1 മണിക്കൂർ

 

ഫീസില്ല

 

തുടർന്നുള്ള ഓരോ അര മണിക്കൂറിന് 

 

 

10 രൂപ

 

ഇലക്ട്രോണിക് ഉപാധിയിൽ

 

75 രൂപ

തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്‌സ്‌മാൻ

 തദ്ദേശഭരണ സ്ഥാപനത്തിന്റെ കീഴിലുള്ള ജീവനക്കാരും ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള അംഗങ്ങളും കൈമാറ്റം ചെയ്യപ്പെട്ട ഓഫീസിലെയോ സ്ഥാപനത്തിലെയോ ഉദ്യോഗസ്ഥരും ജീവനക്കാരും ഭരണനിർവഹണത്തിൽ അഴിമതിയോ ദുർഭരണമോ അപാകതകളോ കാണിച്ചു എന്ന് ഏതൊരു പരാതിയെയും കുറിച്ച് സൂക്ഷ്മ അന്വേഷണമോ പൊതുവായ അന്വേഷണമോ നടത്തി പരാതി തീർപ്പാക്കുന്നതിന് രൂപീകരിച്ചിട്ടുള്ള അധികാര സ്ഥാപനമാണ് ഓംബുഡ്സ്മാൻ.ത്രിതല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും മുൻസിപ്പൽ കോർപ്പറേഷന്കളും ഇതിന്‍റെ  പരിധിയിൽപ്പെടുന്നു.

            ഹൈക്കോടതി ജഡ്ജിയായി ഉദ്യോഗം വഹിക്കുന്നതോ വഹിച്ചിട്ടുള്ളതോ  ആയ ഒരാളായിരിക്കണം ഈ അധികാര സ്ഥാനത്ത് നിയമിക്കപ്പെടേണ്ടത്.

ചുമതലകൾ

  1. ജനങ്ങളുടെ പരാതികൾക്ക് പരിഹാരം ഉണ്ടാക്കുക.

  2. ഭക്ഷണരീതി സംശുദ്ധമാക്കുക.

  3. ഒരു പരാതിയിൽ അടങ്ങിയിട്ടുള്ളതോ സർക്കാർ പരാമർശിച്ചിട്ടുളളതോ, ഓംബുഡ്സ്മാന്റെ അറിവിൽപ്പെട്ടതോ ആയ ആരോപണത്തെ സംബന്ധിച്ച് സൂക്ഷ്‌മമായ അന്വേഷണം നടത്തുക.

അധികാരങ്ങൾ

  1.  ആരോപണങ്ങളിൻമേൽ ഉത്തരവുകൾ പാസ്സാക്കുന്നതിനുള്ള അധികാരം.

  2. നിർദ്ദിഷ്‌ട നടപടികളിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തെ തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പാസ്സാക്കുന്നതിന്.

  3.  നഷ്ടപരിഹാരവും പിഴയും ചുമത്തുന്നതിന്.

  4. 1908 ലെ സിവിൽ നടപടി നിയമപ്രകാരം ഒരു കേസ്സ് വിചാരണ ചെയ്യുമ്പോൾ ഒരു സിവിൽ കോടതിയിൽ നിക്ഷിപ്‌തമായ അധികാരങ്ങൾ.

  5. പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ ഏതു സർക്കാർ ഉദ്യോഗസ്ഥരുടെയും സേവനം ആവശ്യപ്പെടാനുള്ള അധികാരം.

ഓംബുഡ്‌സ്‌മാന്‍റെ  പരിധിയിൽ വരാത്തത്.

  •  സർക്കാർ ഔപചാരികമായും പരസ്യമായും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ള കാര്യങ്ങൾ.

  •  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണലിൽ നിന്നും പരിഹാരം തേടേണ്ട വിഷയങ്ങൾ.

  • 1952 ലെ എൻക്വയറി കമ്മീഷൻ ആക്‌ട് അനുസരിച്ച് ഒരു കോടതി മുമ്പാകെ നിലവിലുള്ള സംഗതി

  •  ആരോപണ വിധേയമായ സംഗതി സംഭവിച്ച തീയതിക്കുശേഷം 3 വർഷം കഴിഞ്ഞ് നൽകുന്ന പരാതി (എ ന്നാൽ പരാതി നൽകാൻ കഴിയാതെ പോയതിന് മതിയായ കാരണം ഉണ്ടെങ്കിൽ പരാതി സ്വീകരിക്കാം)

പരാതി നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പരാതി അനുബന്ധത്തിലുള്ള ഫോറം എ യിൽ നൽകണം.

  • 10 രൂപ കോർട്ട് ഫീ സ്റ്റാമ്പൂ പതിക്കണം.

  • പരാതിയുടെയും ബന്ധപ്പെട്ടവർക്ക് ഇതു സംബന്ധിച്ച് നൽകിയ മുൻപു പരാതികളുടെ പകർപ്പുകളുടെയും 4 കോപ്പികളും + എത്ര എതിർകക്ഷികളുണ്ടോ അത്രയും പകർപ്പുകളും നൽകണം.

  • പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയും സത്യവും ആണെന്ന സത്യപ്രസ്‌താവന ഉണ്ടായിരിക്കണം.

  • പരാതി ഓംബുഡ്സ്‌മാനോ ഓംബുഡ്‌സ്‌മാൻ്റെ സെക്രട്ടറിക്കോ നേരിട്ടോ, തപാൽ മുഖേനയോ അയയ്ക്കാം.

  • നിയമത്തിലേയും ചട്ടത്തിലേയും വ്യവസ്ഥകൾ പാലിച്ചിട്ടില്ലാത്ത പരാതികൾ പരിഗണിക്കുന്നതല്ല.

  • പരാതി, ന്യൂനതകൾ ചൂണ്ടിക്കാട്ടി തിരിച്ചു ലഭിച്ചാൽ അത് ലഭിച്ച് 15 ദിവസത്തിനകം വീണ്ടും സമർപ്പിക്കണം.

സേവനാവകാശ നിയമം

സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം (Right to Service Act) സർക്കാർ വകുപ്പുകളും തദ്ദേശ സ്വയംഭരണ വകുപ്പും നൽകുന്ന എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിക്കുന്ന നിയമമാണ് ഇത്. വിവരാവകാശ നിയമം പോലെ തന്നെ സേവനാവകാശ നിയമവും ജനങ്ങളുടെ അവകാശവും ഭരണ സുതാര്യതയും ഉറപ്പ് വരുത്തുന്നു. സർക്കാർ സേവനങ്ങൾ സമയബന്ധിതമായി നൽകാത്ത ഉദ്യോഗസ്ഥന് പിഴയടക്കം ഈടാക്കുന്നതിൽ നിന്ന് തന്നെ ജനാധിപത്യ  വ്യവസ്ഥയിലെ ശക്തമായ നിയമങ്ങളിൽ ഒന്നാണ് സേവന അവകാശ നിയമമെന്ന്  വിലയിരുത്തപ്പെടുന്നു.  2012 നവംബർ 1 ന് കേരളത്തിൽ സേവനാവകാശ നിയമം നിലവിൽ വന്നു. ഈ നിയമപ്രകാരം ഓരോ സർക്കാർ സേവനത്തിനും നിശ്ചിത സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ നിയമം നടപ്പിലാക്കുന്നതിന് ഒരു നിയുക്ത ഉദ്യോഗസ്ഥനും രണ്ട് അപ്പലേറ്റ് അധികാരികളേയും നിശ്ചയിച്ചിട്ടുണ്ട്. ഒരാളിൽ നിന്നും സേവനത്തിന് വേണ്ടി അപേക്ഷ ലഭിച്ചാൽ നിയുക്ത ഉദ്യോഗസ്ഥൻ ആ സേവനം നൽകുകയോ അല്ലെങ്കിൽ നിശ്ചിത നിരസിക്കുകയോ ചെയ്യേണ്ടതുണ്ട്. സമയപരിധിയ്ക്കുളളിൽ നിരസിക്കുമ്പോൾ അദ്ദേഹം രേഖാമൂലം മറുപടി നൽകേണ്ടതാണ്. കൂടാതെ അപേക്ഷിക്കുന്ന ആൾക്ക് നിർബന്ധമായും രസീത് നൽകേണ്ടതാണ്. അപേക്ഷ തീർപ്പാക്കുന്നതിന് എതെങ്കിലും രേഖകൾ ആവശ്യമാണെങ്കിൽ രേഖകൾ ലഭ്യമാക്കുന്ന തീയതി മുതൽ സമയപരിധി ആരംഭിക്കും. പൊതു അവധികൾ ഒഴിവാക്കേണ്ടതാണ്. നിശ്ചിത സേവനം ലഭ്യമായില്ലെങ്കിൽ 30 ദിവസത്തിനകം എന്നാം അപ്പീൽ അധികാരിയ്ക്ക് മുമ്പാകെ അപേക്ഷ സമർപ്പിക്കാവുന്നയാണ്. ഒന്നാം അപ്പീൽ അധികാരി അപേക്ഷ നിരസിക്കുന്ന പക്ഷം ഒന്നാം അപ്പീൽ അധികാരിയുടെ തീരുമാനത്തിന്റെ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ രണ്ടാം അപ്പീൽ അധികാരിയ്ക്ക് മുമ്പാകെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. രണ്ടാം അപ്പീൽ അധികാരിയ്ക്ക‌് നിയുക്ത സേവനം നൽകുന്നതിന് നിഷ്‌കർഷിക്കുകയോ അപ്പീൽ നിരാകരിക്കാവുന്നതോ ആണ്. സമയ ബന്ധിതമായി സേവനം നൽകാത്ത ഉദ്യോഗസ്ഥനിൽ നിന്ന് ദിവസം 250 രൂപ നിരക്കിൽ (മിനിമം 500 രൂപ മുതൽ പരമാവധി 5000 രൂപ) പിഴ ഈടാക്കാന്നു.

പ്രത്യേകതകൾ

1. കൈക്കൂലി ആവശ്യപ്പെട്ട് സേവനം വൈകിപ്പിക്കുന്ന പ്രവണത ഇല്ലാതാക്കുന്നു.

2. ഭരണ സുതാര്യത ഉറപ്പ് വരുത്തുന്നു.

3. സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും ഉത്തരവാദിത്തവും വർദ്ധിക്കുന്നു.

4. സർക്കാർ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാകുന്നു.

ബ്ലോക്ക് പഞ്ചായത്ത് - ഉത്തരവാദിത്വവും  ചുമതലകളും

കേരള പഞ്ചായത്ത് രാജ് ആക്‌ടിലെ 172-ാം വകുപ്പ് അനുസരിച്ച് ബ്ലോക്ക് പഞ്ചായത്തുകൾക്ക് കൈമാറിയടുള്ള സ്ഥാപനങ്ങളുടെ പരിപാലനത്തിനും ബ്ലോക്ക് പ്രദേശത്തുള്ള ജനങ്ങളുടെ സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കുന്നതിനും, ആക്റ്റിലെ IV -)0 ചട്ട പ്രകാരം  ( എ ) പൊതുവായ ചുമതലകൾ (ബി) മേഖലാഅടിസ്ഥാനത്തിലുള്ളവ എന്നിങ്ങനെ വിഭജിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് ചുമതലകൾ നൽകിയിരിക്കുന്നു.

 

എ.പൊതുവായ ചുമതലകൾ

1. ബ്ലോക്ക് തലത്തിൽ സർക്കാർ-സർക്കാരിതര സാങ്കേതിക വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തുക

2. ഗ്രാമപഞ്ചായത്തുകൾക്ക് സാങ്കേതിക സഹായം നൽകുക

3.  ആവർത്തനം ഒഴിവാക്കുന്നതിനായി, ഗ്രാമപഞ്ചായത്തിൻ്റെ പദ്ധതികൾ കണക്കിലെടുത്ത ശേഷം പദ്ധതികൾ തയ്യാറാക്കുകയും ബാക്ക് വേർഡ്, ഫോർവേർഡ് ലിങ്കേജ് നൽകുകയും ചെയ്യുക.

ബി.  മേഖലാടിസ്ഥാനത്തിലുള്ള ചുമതലകൾ

I. കൃഷി

1. ഗ്രാമീണതലത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്കായി കൃഷിക്കാരെ പരിശീലിപ്പിക്കുക.

2. ഗ്രാമീണ തലത്തിലുള്ള പദ്ധതികൾക്കാവശ്യമായ കാർഷിക നിവേശങ്ങൾ ഏർപ്പെടുത്തുക.

3. കാർഷിക പ്രദർശനങ്ങൾ നടത്തുക.

4.  ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ വരുന്ന നീർമറികൾ പരിപാലിക്കുക.

5. കാർഷിക വായ്‌പ സ്വരൂപിക്കുക.

6. പട്ടുനൂൽ കൃഷി പ്രോത്സാഹിപ്പിക്കുക.

II. മൃഗസംരക്ഷണവും ക്ഷീരോല്‌പാദനവും

1. വെറ്ററിനറി പോളി ക്ലിനിക്കുകളും മേഖലാ കൃത്രിമ ബീജസങ്കലന കേന്ദ്രങ്ങളും നടത്തുക.

2. മൃഗസംരക്ഷണത്തിൽ വിദഗ്ദ്ധ സേവനം നൽകുക.

3. കന്നുകാലി-കോഴി പ്രദർശനങ്ങൾ നടത്തുക.

III. ചെറുകിട ജലസേചനം

ഒന്നിലധികം ഗ്രാമപഞ്ചായത്തുകൾക്കായുള്ള എല്ലാ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും ചെറുകിട ചന പദ്ധതികളും നടപ്പാക്കുകയും പരിപാലിക്കുകയും ചെയ്യുക.

IV. മത്സ്യബന്ധനം

പരമ്പരാഗത കടവുകളുടെ വികസനം.

V. ചെറുകിട വ്യവസായങൾ

1. മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ സ്ഥാപിക്കുക.

2. എസ്.എസ്. ഐയുടെ മൂന്നിലൊന്ന് നിക്ഷേപപരിധിയോടുകൂടിയുള്ള വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുക.

3. വ്യവസായ മേഖലയിൽ സ്വയം തൊഴിൽ പദ്ധതികൾ ആവിഷ്കരിക്കുക.

VI. ഭവന നിർമ്മാണം

1. ചെലവ് കുറഞ്ഞ ഭവന നിർമ്മാണം പ്രചരിപ്പിക്കുക.

2. ഭവന നിർമ്മാണ സഹകരണ സംഘങ്ങൾ പ്രോത്സാഹിപ്പിക്കുക.

VII. വിദ്യുച്ഛക്തിയും ഊർജ്ജവും

പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുക.

VIII. വിദ്യാഭ്യാസം

സർക്കാർ വ്യവസായ പരിശീലന സ്ഥാപനങ്ങളുടെ നടത്തിപ്പ്.

IX. പൊതുമരാമത്ത്

1. ഒന്നിലധികം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബ്ലോക്ക് പഞ്ചായത്തിനുള്ളിലെ വില്ലേജ് റോഡുകളും ബ്ലോക്ക് പഞ്ചായത്തിൽ നിക്ഷിപ്‌തമായ മറ്റ് റോഡുകളും പരിപാലിക്കുക.

2. സർക്കാരിൽ നിന്നും കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങൾക്കായി കെട്ടിടങ്ങൾ നിർമ്മിക്കുക.

X. പൊതുജനാരോഗ്യവും ശുചീകരണവും.

ബ്ലോക്ക് പഞ്ചായത്തിനുള്ളിൽ എല്ലാതരം ചികിത്സാ സമ്പ്രദായങ്ങളിലുമുള്ള സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികളും നടത്തുക.

XI. സാമൂഹ്യക്ഷേമം

ഐ.സി.ഡി.എസ്. കേന്ദ്രങ്ങൾ നടത്തുക.

XII. ദാരിദ്ര്യനിർമ്മാർജ്ജനം

1. ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് തൊഴിൽ സൂരക്ഷാ പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുക.

2. പാവപ്പെട്ടവർക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനുള്ള അഭിരൂപി വർദ്ധിപ്പിക്കുകയും ദാരിദ്ര്യരേഖക്ക് താഴെ യുള്ള ആളുകൾക്ക് വേതനത്തോടുകൂടിയ തൊഴിൽ നൽകുകയും ചെയ്യുക.

 

XIII.പട്ടികജാതി പട്ടികവർഗ്ഗ വികസനം

1. പ്രീ-മെട്രിക് ഹോസ്റ്റലുകൾ നടത്തുക.

2. പട്ടികജാതി-പട്ടികവർഗ്ഗക്കാർക്ക് വേണ്ടിയുള്ള സഹകരണ സംഘങ്ങൾ വളർത്തുക.

XIV. സഹകരണം

1. ബ്ലോക്ക് പഞ്ചായത്ത് അതിർത്തിക്കുള്ളിൽ സഹകരണ സംഘങ്ങൾ സംഘടിപ്പിക്കുക.

2.  സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക.

ജനപ്രതിനിധികളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും

 പ്രസിഡന്റിന്റെ അധികാരങ്ങൾ, ചുമതലകൾ

* പഞ്ചായത്തിന്റെ മുഖ്യ കാര്യനിർവഹണ അധികാരം പ്രസിഡന്റിൽ നിക്ഷിപ്തമാണ്.

* പഞ്ചായത്ത് യോഗങ്ങൾ വിളിച്ചു കൂട്ടുക.

* പഞ്ചായത്ത് പാസാക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുക.

* പഞ്ചായത്തിന്റെ യോഗത്തിൽ അധ്യക്ഷത വഹിക്കുക, നിയന്ത്രിക്കുക.

* കൈമാറിയ ഉദ്യോഗസ്ഥർ അടക്കം എല്ലാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പ്രവർത്തികൾക്ക് പൊതു മേൽനോട്ടം വഹിക്കുക.

* അവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ തയ്യാറാക്കുക.

* പഞ്ചായത്തിനെ സംബന്ധിക്കുന്ന പണം കൊടുക്കലും തിരികെ കൊടുക്കലും അധികൃതമാക്കുക.

* പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും സ്റ്റേറ്റ്മെന്റുകളും തയ്യാറാക്കി നൽകുക. 

 എന്നിവ പ്രസിഡന്റിന്റെ ചുമതലകളാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ പഞ്ചായത്തിലെ വോട്ടവകാശം ഉള്ള മെമ്പറാണ്.

 കൈമാറിയ ജീവനക്കാർ ഉൾപ്പെടെയുള്ള  ജീവനക്കാരുടെ ഹാജർ പഞ്ചായത്തു യോഗങ്ങളിൽ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ സന്ദർഭങ്ങളിൽ സെക്രട്ടറി, ഗസറ്റഡ് ഉദ്യോഗസ്ഥർ എന്നിവരെ ഒഴികെ മറ്റുള്ളവരെ കൃത്യവിലോപത്തിനോ ആജ്ഞാ ലംഘനത്തിന് പഞ്ചായത്തിന് വേണ്ടി സസ്പെൻഡ് ചെയ്യുന്നതിനും പ്രസിഡന്റിന് അധികാരമുണ്ട്. സസ്പെൻഷൻ തൊട്ടടുത്ത കമ്മിറ്റിയിൽ അംഗീകരിക്കണം.

സെക്രട്ടറിയിൽ നിന്നോ മറ്റ് ഉദ്യോഗസ്ഥരിൽ നിന്നോ പഞ്ചായത്തിന്‍റെ  ഭരണവുമായി ബന്ധപ്പെട്ട ഏതു ഫയലും റെക്കോർഡും ആവശ്യപ്പെടുന്നതിനും ഉത്തരവ് നൽകുന്നതിനും പ്രസിഡന്റിന് അധികാരം ഉണ്ട്. എന്നാൽ സെക്രട്ടറിയുടെ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളിൽ പ്രസിഡന്റിന് ഇടപെടാവുന്നതല്ല.

ആക്ട് പ്രകാരം സെക്രട്ടറിക്കോ മറ്റ് ഉദ്യോഗസ്ഥർക്കോ തീരുമാനം എടുക്കുന്നതിന് നിയമം പ്രത്യേകം അനുവദിക്കാത്ത എല്ലാ ഫയലുകളിലും കാര്യനിർവ്വഹണാധികാരം പ്രസിഡൻറിന് ആയതിനാൽ പ്രസിഡന്റിന്റെ ഉത്തരവ് ആവശ്യമാണ്. പ്രസിഡൻ്റ് ഒരു മുഴുവൻ സമയ കാര്യ നിർവ്വഹണാധികാരി കൂടിയാണ്. മേൽപ നഞ്ഞ കാര്യങ്ങൾ കൂടാതെ താഴെ പറയുന്ന ദൈനംദിന പ്രവൃത്തികളുടെ ചുമതലകളും പ്രസിഡന്റിൽ നിക്ഷിപ്തമാകുന്നു.

  • തപാലുകൾ യഥാസമയം പരിശോധിച്ച് അനന്തര നടപടികൾക്ക് നിർദ്ദേശം നൽകുക. ഫയലുകളിൽ ആവശ്യ മായ ഉത്തരവ് / നിർദേശങ്ങൾ നൽകുക.

  • നിശ്ചിത പരിധിയിൽ കവിയാതെയുള്ള കണ്ടിജൻസി ചെലവുകൾ ചെയ്യുന്നതിന് സെക്രട്ടറിക്ക് ഉത്തരവ് /നിർദ്ദേശം നൽകുക.

  • പഞ്ചായത്ത് കമ്മിറ്റി നിരോധിച്ചിട്ടില്ലാത്തെ എതു കാര്യത്തിനും അടിയന്തിര സാഹചര്യത്തിൽ നിയമാനുസ്യത മായി പഞ്ചായത്തു ഫണ്ട് ഉപയോഗിക്കാൻ രേഖാമൂലമായ നിർദ്ദേശം നൽകുക. (ഇത് അടുത്ത കമ്മിറ്റിയിൽ അംഗീകരിക്കാതിരിക്കുന്ന പക്ഷം ചെലവഴിച്ച സംഖ്യയ്ക്ക് പ്രസിഡന്റ് മാത്രം ഉത്തരവാദിയാകുന്നതാണ്.)

  • പഞ്ചായത്ത് പാസ്സാക്കിയ തീര്യമാനങ്ങൾ/ പ്രമേയങ്ങൾ നിയമാനുസ്യതമ ല്ലന്നോ നിയമപരിധി കവിഞ്ഞതാ ണെന്നോ, നടപ്പിലാക്കിയാൽ പൊതുജനക്ഷേയ്ക്ക് അപകടകരമായെക്കാവുന്നതാണെന്നോ കരുതുന്നുള്ളുവെങ്കിൽ അത് സർക്കാരിലേയ്ക്ക് പ്രസിഡന്റിന്  റഫർ ചെയ്യാവുന്നതാണ്.

  • പഞ്ചായത്ത് യോഗത്തിലെ ചോദ്യങ്ങൾക്ക് അനുമതിയും പ്രമേയങ്ങൾക്ക് അവതരണാനുമതിയും നൽകുക യോഗത്തിൽ ക്രമപ്രശ്നനങ്ങൾക്ക് തീരുമാനം എടുക്കുക.

  • സെക്രട്ടറി സമർപ്പിക്കുന്ന കരട് യോഗനടപടികുറിപ്പ് 24 മണിക്കുറിനകം പരിശോധിച്ച് തീരുമാനങ്ങൾ ഉറപ്പുവ രുത്തി അംഗീകരിച്ച് നൽകുക.

  • സ്റ്റാന്റിംഗ് കമ്മിറ്റിയോഗങ്ങളിൽ പങ്കെടുക്കുക. (എന്നാൽ വോട്ടവകാശം ഇല്ല.)

  • സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെയും ചെയർമാനെയും തിരഞ്ഞെടുക്കുന്നതിനുള്ള പഞ്ചായത്ത് / സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങൾ വിളിച്ചു കൂട്ടുക, നോമിനേഷൻ സ്വീകരിക്കുക, സ്ഥാനാർഥിത്വം പ്രഖ്യാപിക്കുക, പഞ്ചായത്ത് യോഗത്തിൽ തിരഞ്ഞെടുപ്പ് നടത്തുക, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ഇല്ലാത്ത സാഹചര്യത്തിൽ അതിന്റെ യോഗങ്ങൾ വിളിച്ചു കൂട്ടുക.

  • ബഡ്ജറ്റ് അവതരിപ്പിക്കുന്ന യോഗത്തിൽ ആമുഖപ്രസംഗം നടത്തുക.

  • സ്റ്റിയറിങ് കമ്മിറ്റി, പ്രവർത്തന കമ്മിറ്റികൾ,ജോയിന്റ് കമ്മിറ്റികൾ, എന്നിവ വിളിച്ചു കൂട്ടുകയും അധ്യക്ഷം വഹിക്കുകയും ചെയ്യുക.

  • ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗത്തിനും, പൊതു തെരഞ്ഞെടുപ്പിൽ യഥാസമയം പ്രതിജ്ഞ എടുക്കാൻ കഴിയാതെ വരുന്ന അംഗത്തിനും പ്രസിഡന്റ് മുമ്പാകെ സത്യപ്രതിജ്ഞ എടുക്കുന്നതിന് അവസരം നൽകുക.

  • പഞ്ചായത്തുകളുടെ വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റ് ജൂലൈ 31നകം ലോക്കൽ ഫണ്ട് ഓഡിറ്റ് ഉദ്യോഗസ്ഥർക്ക് അയച്ചു നൽകുക. ഓഡിറ്റ് റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞാൽ പഞ്ചായത്തിന്റെ അടുത്ത യോഗത്തിൽ നടപടികൾക്കായി സമർപ്പിക്കുക.

  • വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ്‌ കമ്മറ്റി ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ യാത്രാപ്പടി ബില്ലുകൾ സൂക്ഷിയ പരിശോധന നടത്തി പാസ്സാക്കുക

  • യോഗങ്ങളിൽ വോട്ടെടുപ്പ് വേണ്ടിവരുന്ന സന്ദർഭങ്ങളിൽ തുല്യmവോട്ട് വരുന്ന പക്ഷം കാസ്റ്റിംഗ് വോട്ട് കൂടി രേഖപ്പെടുത്തുക.

  • മരാമത്തു പണികൾ ടെണ്ടർ ചെയ്യുന്നതിനും എല്ലാവിധ കരാറുകളിൽ പ്രവേശിക്കുന്നതിനും സെക്രട്ടറിക്കു നിർദ്ദേശം നൽകുക

വൈസ് പ്രസിഡന്റ്റിൻറെ ചുമതലകളും അധികാരങ്ങളും

വൈസ് പ്രസിഡന്റ് ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ എക്സ്‌സ്‌ഒഫിഷ്യാ ചെയർമാൻ കൂടിയാണ്. അതി നാൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയ്ക്കുള്ള അധികാരങ്ങളും ഉണ്ടായിരിക്കും. കൂടാതെ പഞ്ചായത്തു പ്രസിഡന്റിന്റെ അഭാവത്തിലോ, 15 ദിവസത്തിൽ കൂടുതൽ പ്രസിഡൻ്റിന് അദ്ദേഹത്തിന്റെ ചുമതല കൾ നിറവേറ്റികൊണ്ടുപോകാൻ കഴിയാതെ വരുന്ന സാഹചര്യത്തിലോ, പ്രസിഡൻ്റിൻ്റെ എല്ലാ അധികാരങ്ങളും ചുമതലകളും വൈസ് പ്രസിഡന്റിൽ നിക്ഷിപ്‌തമായിരിക്കും.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരുടെ ചുമതലകൾ, ഉത്തരവാദിത്വങ്ങൾ

  • ബ്ലോക്ക് പഞ്ചായത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റികളാണുള്ളത്.

1. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി :- ധനകാര്യം, അക്കൗണ്ടുകൾ, ഓഡിറ്റ്, ബഡ്‌ജറ്റ്, പൊതുഭരണം, മറ്റു സ്റ്റാൻറിംങ് കമ്മിറ്റിക്ക് നൽകിയിട്ടില്ലാത്ത കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നു.

2. വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി - വികസനാസൂത്രണം, സാമൂഹ്യവും സാമ്പത്തികവും, പ്ലാനിംഗ്, കൃഷി മൃഗസംണം, ചെറുകിട ജലസേചനം, മത്സ്യബന്ധനം, ചെറുകിട വ്യവസായം, പൊതുമരാമത്ത്, പാർപ്പിട സൗകര്യം, നീർമറി പരിപാലനം എന്നിവ ഈ കമ്മിറ്റിയുടെ പരിധിയിൽ വരുന്നു.

3. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി :- പട്ടികജാതി-പട്ടികവർഗ്ഗ വികസനം, സ്ത്രീകളുടെയും കൂട്ടികളുടെ വികസനം, സാമൂഹ്യക്ഷേമം, ദാരിദ്ര്യനിർമ്മാർജ്ജനം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, കലയും സംസ്കാരവും വിനോദവും, പരിസ്ഥിതി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.

4. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി

  • സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങൾ വിളിച്ചു കൂട്ടുക, യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുക, പഞ്ചായത്ത് യോഗത്തിൽ ചെയർമാനോടുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുക എന്നിവ ചെയർമാൻമാരുടെ ചുമതലകളാണ്. കൂടാതെ താഴെപ്പറയുന്ന ചുമതലകൾ കൂടി ചെയർമാൻമാർ വഹിക്കേണ്ടതുണ്ട്.

  • സ്റ്റാന്റിംഗ് കമ്മിറ്റിയിലെ മൂന്നിലൊന്നിൽ കുറയാത്ത അംഗങ്ങൾ ഒരു വിഷയം ചർച്ച ചെയ്യുന്നതിന് ആവശ്യ പ്പെട്ടാൽ 48 മണിക്കൂറിനകം ചെയർമാൻ യോഗം വിളിച്ചുകൂട്ടേണ്ടതാണ്.

  • സ്റ്റാന്റിംഗ് കമ്മിറ്റി യോഗം കൂടുന്ന തീയതി, സമയം, ചർച്ച ചെയ്യുന്ന വിഷയങ്ങൾ എന്നിവ പ്രസിഡന്റിനെ അറിയിച്ചിരിക്കണം.

  • സെക്രട്ടറിയാണ് അജണ്ട തയ്യാറാക്കേണ്ടത്. എന്നാൽ സെക്രട്ടറി ചെയർമാനുമായി ആലോചിച്ചായിരിക്കണം അത് തയ്യാറാക്കേണ്ടത്. സെക്രട്ടറി തയ്യാറാക്കുന്ന വിഷയങ്ങൾ കൂടാതെ ചെയർമാൻ നിർദ്ദേശിക്കുന്ന വിഷയങ്ങളും അജണ്ടയിൽ ഉൾപ്പെടുത്തണം.

  • അജണ്ടയിൽ അജണ്ട കുറുപ്പ് രേഖപ്പെടുത്തുവാൻ സെക്രട്ടറിക്ക് എന്നപോലെ ചെയർമാനും അവകാശമുണ്ട്.

  • അജണ്ടയിലെ ഓരോ വിഷയത്തെ സംബന്ധിച്ചും ബന്ധപ്പെട്ട ഫയലുകളിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വേണ്ടി അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്.

  • പ്രസിഡന്റിന്റെയും വൈസ്പ്രസിഡന്റിന്റെയും സ്ഥാനങ്ങൾ ഒഴിവായി കിടന്നാൽ പ്രസിഡന്റിന്റെ ചുമതല സ്റ്റാന്റിംഗ് കമ്മിറ്റി ക്രമത്തിൽ ചെയർമാൻമാർ വഹിക്കുക.

പഞ്ചായത്ത് അംഗങ്ങളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും

അംഗങ്ങളുടെ അവകാശങ്ങളെയും ചുമതലകളെയും ഉത്തവാദിത്വങ്ങളെയും സംബന്ധിച്ച് ആക്ടിലെ 158-ാ വകുപ്പിലും 1995 ലെ യോഗനടപടി ക്രമചട്ടങ്ങളിലും പ്രതിപാദിക്കുന്നു.

  • പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കുകയും ചർച്ചകളിൽ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യുക.

  • പഞ്ചായത്ത് യോഗത്തിൽ പ്രസിഡൻ്റിനോടോ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാനോടോ പരമാവധി 2 ചോദ്യങ്ങ ചോദിക്കാം. ചോദ്യങ്ങൾ 7 ദിവസം മുൻപ് നൽകിയിരിക്കണം. ചോദ്യങ്ങൾക്ക് യോഗത്തിൽ ഒരു അനുബം ചോദ്യം കൂടി ചോദിക്കാം.

  • പഞ്ചായത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് പ്രമേയം അവതരിപ്പിക്കാം. പ്രമേയം അവതരിപ്പിക്കുവാൻ ആ ക്കുന്നവർ 7 ദിവസം മുൻപ് പ്രമേയത്തിന്‍റെ പകർപ്പും നോട്ടീസും പ്രസിഡന്റിന് നൽകണം.

  • പഞ്ചായത്ത് നടത്തുന്ന ജോലികളോ പദ്ധതികളോ പരിശോധന നടത്തുക; ക്രമക്കേടുകൾ കണ്ടാൽ പഞ്ച ത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക.

  • പഞ്ചായത്ത് പ്രദേശത്തുള്ള ജനങ്ങളുടെ ആവശ്യങ്ങളും പൊതുപ്രാധാന്യമുള്ള കാര്യങ്ങളും പഞ്ചായത്തം ശ്രദ്ധയിൽ കൊണ്ടുവരുക.

  • സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള രഹസ്യരേഖകൾ ഒഴികെ മറ്റെല്ലാ രേഖകളും പ്രസിഡന്റിന് നോട്ടീസ് നല്‍കി ഓഫീസ് സമയത്ത് നോക്കാവുന്നതാണ്.

  • പഞ്ചായത്തിന്റെ വരുമാന വർദ്ധനവിന് വേണ്ട പ്രവർത്തനങ്ങളിൽ സഹായം നൽകുക.

  • പഞ്ചായത്ത് യോഗത്തിൽ പാസ്സാക്കിയ തീരുമാനങ്ങളുടെയും പ്രമേയങ്ങളുടെയും പകർപ്പ്, യോഗം കണ്ട 48 മണിക്കൂറിനുള്ളിൽ എല്ലാ അംഗങ്ങൾക്കും സെക്രട്ടറി നൽകണം.

  • സെക്രട്ടറിയുടെ മാത്രം സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളിൽ ജനപ്രതിനിധികൾ ഇടപെടാൻ പാടില്ല.

  • വികേന്ദ്രീകൃത ആസൂത്രണ/നിർവ്വഹണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും സഹായിക്കുകയും ചെയ്യുക 

  • അയൽക്കൂട്ടം, കുടുംബശ്രീ, എ.ഡി.എസ്., സി.ഡി.എസ്. എന്നിവയുടെ പ്രവർത്തനത്തിന് സഹായിക്കുക.

  • പഞ്ചായത്ത് യോഗതീരുമാനങ്ങൾക്ക് വോട്ടെടുപ്പ് ആവശ്യമായിവരുന്ന സന്ദർഭങ്ങളിൽ വോട്ടുരേഖപ്പെടുത്തുക.

  • പഞ്ചായത്തിന്റെ അനുവാദമില്ലാതെ 3 യോഗത്തിലും 3 മാസത്തിലും തുടർച്ചയായി യോഗത്തിൽ ഹാജ തിരുന്നാൽ അയോഗ്യത സംഭവിക്കും. എന്നാൽ 6 മാസം വരെ യോഗത്തിൽ ഹാജരാകാതിരിക്കു പഞ്ചായത്തിന് അനുമതി നൽകാം.

  • അംഗത്തിന്റെ പ്രവർത്തനം പഞ്ചായത്തിന്റെ ധനനഷ്ടത്തിനോ, പാഴാക്കലിനോ, ദുർവിനിയോഗത്തി യാക്കിയാലും, തന്റെ ആസ്തി സ്റ്റേറ്റുമെൻറ് യഥാസമയം നൽകാതിരുന്നാലും, നികുതി കുടിശ്ശികകൾ യാലും അയോഗ്യത സംഭവിക്കും.

  • പഞ്ചായത്തിന്റെ അംഗസംഖ്യയുടെ മൂന്നിലൊന്നിൽ കുറയാതെയുള്ള മെമ്പർമാർ കൂട്ടായി ഏതെങ്കില ശ്യത്തിന് യോഗം വിളിച്ചുകൂട്ടണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെടാവുന്നതാണ്. 10 ദിവസത്തികൾ വിളിച്ചുകൂട്ടാത്ത പക്ഷം ഈ മെമ്പർമാർക്ക് യോഗം വിളിച്ചുകൂട്ടാം.

  • പ്രസിഡന്റിനോടോ, വൈസ് പ്രസിഡന്റിനോടോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനോടോ, അംഗങ്ങൾക്ക് അവിശ്വാസം തോന്നുന്നുണ്ടെങ്കിൽ മൂന്നിൽ ഒന്നിൽ കുറയാതെ ഉള്ള അംഗങ്ങൾ ഒപ്പിട്ട ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും, ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും, ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ ജില്ലാ കളക്ടർക്കും, പ്രണയത്തിന്റെ പകർപ്പടകം നോട്ടീസ് നൽകാം.

  • എല്ലാ മെമ്പർമാർക്കും 1999 ലെ കൂറുമാറ്റ നിരോധന നിയമവും 2000 ലെ അതിലെ ചട്ടങ്ങളും ബാധകമാണ്.

 ഉത്തമ വിശ്വാസത്തോടുകൂടി പഞ്ചായത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും നിയമത്തിലെ 248, 249, 250, 251 വകുപ്പുകൾ സംരക്ഷണം നൽകുന്നു.

 സ്ഥാപനം മാനേജ്മെന്റ് കമ്മിറ്റികൾ 

 ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും സ്ഥാപനതല മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കുന്നതാണ്. പൊതുജനാരോഗ്യ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള നിലവിലുള്ള കമ്മിറ്റികൾ ഇത് അനുസരിച്ച് പുന സംഘടിപ്പിക്കുന്നതാണ്. പൊതുജന ആരോഗ്യ സ്ഥാപനങ്ങളുടെ കമ്മിറ്റിയിൽ സ്ഥാപനത്തിന്റെ ചുമതലയുള്ള പൊതുമരാമത്ത്, കെഎസ്ഇബി, കെ ഡബ്ലിയു എ. എഞ്ചിനീർമാരും അംഗങ്ങൾ ആയിരിക്കുന്നതാണ്. സ്ഥാപന തല കമ്മിറ്റിയിൽ ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,സ്ഥാപന മേധാവി, ജീവനക്കാരുടെ പ്രതിനിധികൾ, സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഗ്രാമ, ബ്ലോക്ക്,പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ സന്നദ്ധ സംഘടന പ്രതിനിധികൾ, സേവന സ്വീകർത്താക്കളുടെ പ്രതിനിധികൾ, സ്ഥാപനം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ എന്നിവർ അംഗങ്ങൾ ആയിരിക്കും. കമ്മറ്റി പ്രവർത്തന സംബന്ധിച്ച് പ്രത്യേക മാർഗ്ഗരേഖ തയ്യാറാക്കി   അംഗീകരിച്ചിട്ടുണ്ട്. ആയത് പ്രകാരം സ്ഥാപനതല കമ്മിറ്റികൾ പ്രവർത്തിക്കുന്നതാണ്. സ്ഥാപനത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പഞ്ചായത്തിനും ഉദ്യോഗസ്ഥർക്കും നൽകേണ്ടത് കമ്മറ്റിയുടെ ചുമതലയാണ്. സ്ഥാപനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുന്നതിന് ആവശ്യമായ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് ഈ കമ്മിറ്റിയായിരിക്കും.

സംസ്ഥാന പദ്ധതി വിഹിതം,കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം, സംസ്ഥാനാവിഷ്‌കൃത പദ്ധതി വിഹിതം,  ജനറൽ പർപാസ്, മൈന്റ്നൻസ്, ഗ്രാൻറ്റുകൾ, ടെൻഡർ ഫോറം വിറ്റുവരവ് (തനത് ഫണ്ട്‌) എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാന വരുമാനസ്രോതസ്സുകൾ.

കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം ഗ്രാമസഭ  തലത്തിലും ജനപ്രതിനിധി തലങ്ങളിലും രൂപപ്പെടുന്ന പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് സംവിധാനം വഴി പഞ്ചായത്ത് സംവിധാനം വഴി സമയബന്ധിതമായും, കാര്യക്ഷമമായും നടപ്പാക്കി വരുന്നു. ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ തിരഞ്ഞെടുക്കുന്ന ഗുണഭാക്താക്കൾക്കാണ് ആനുകൂല്യങ്ങൾ നൽകുന്നത്. ബ്ലോക്ക് പഞ്ചായത്തിൻ കീഴിലുള്ള ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് ബ്ലോക്ക് പഞ്ചായത്തിന്‍റെ ഗ്രാമസഭ.

ബ്ലോക്ക്പഞ്ചായത്ത്‌ സെക്രട്ടറിയുടെ ഉത്തരവാദിത്വങ്ങൾ

സർക്കാർ കാലാകാലങ്ങളിൽ നടത്തി വരുന്ന വിവിധ പദ്ധതികളിലും പരിപാടികളിലും ജനങ്ങളും സർക്കാരും തമ്മിലുള്ള കണ്ണിയായി പ്രവർത്തിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയംഭരണ വകുപ്പും ഗ്രാമവികസന വകുപ്പും ജില്ലാ-ബ്ലാക്ക് പഞ്ചായത്തുകളും നടപ്പിലാക്കുന്ന കേന്ദ്ര സംസ്‌ഥാനാവിഷ്‌കൃത പദ്ധതികളുടെയും പരിപാടികളുടെയും നിർവ്വഹണം, നടത്തിപ്പ്, മേൽനോട്ടം, അക്കൗണ്ടിംഗ്, പ്രവർത്തനങ്ങളുടെ ക്രോഡീകരണം, റിക്കാർഡുകളുടെ സൂക്ഷിപ്പ് എന്നിവയ്ക്ക് നേതൃത്വം നൽകുന്നു. വിവിധ ഓഡിറ്റ് പ്രവർത്തനങ്ങൾക്കു വിധേയമായി ഓഫീസ് പ്രവർത്തനത്തിനും ഫീൽഡ്‌തല പ്രവർത്തനത്തിനും നേതൃതം.. നല്കുന്നു. ബി.എൽ.ടി.എ.സി കൺവീനർ, ബി.എൽ.ടി.സി. കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു കോടതികളിലും മറ്റ് സ്ഥാപനങ്ങളിലും ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിക്കുന്നു. ജീവനക്കാരുടെ സേവന വേതന ആനുകൂല്യങ്ങളും, നിയന്ത്രണങ്ങളും സംബന്ധിച്ച പ്രവർത്തനങ്ങൾ നിയമവിധേയമായി നിർവ്വഹിക്കുന്നു. ബ്ലോക്ക്‌ പഞ്ചായത്തിൻ്റെ എല്ലാ ആസ്‌തികളുടെയും ഉടമസ്ഥനും, ചുമതലക്കാരനും, സംരക്ഷകനുമായി പ്രവർത്തിക്കുന്നു.

പഞ്ചായത്ത് രാജ് സംവിധാനത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ യാത്രാ പരിപാടി / ടൂർ ഡയറി പ്രസിഡണ്ട് അംഗീകരിച്ച് കലക്‌ടർക്ക് അയച്ചുകൊടുക്കേണ്ടതാണ്. സെക്രട്ടറിയുടെ ആകസ്‌മിക അവധി അനുവദിക്കാനുള്ള അധികാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനാണ്.

സ്റ്റാന്റിംഗ് കമ്മിറ്റികൾ

ബ്ലോക്ക് പഞ്ചായത്തിന് 4 സ്റ്റാൻ്റിങ്‌ കമ്മിറ്റികൾ ഉണ്ട്

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

 

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

 

ക്ഷേമ കാര്യ

സ്റ്റാന്റിംഗ് കമ്മിറ്റി

 

ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി

 

1. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

  • ധനകാര്യം അക്കൗണ്ടുകൾ, ആഡിറ്റ്, ബഡ്ജറ്റ്, പൊതുഭരണം മറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റികൾക്ക് നിൽകിയിട്ടില്ലാത്ത കാര്യങ്ങൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുക

  • ഘടകസ്ഥാപനങ്ങൾ, വികസന-ക്ഷേമ- സാമൂഹ്യ സുരക്ഷാ നടപടികൾ ഉൾപ്പെടയുള്ളതിൽ പഞ്ചായത്തിൻ്റെ ഭരണ റിപ്പോർട്ടിന് ഒപ്പം വരവ്- ചെലവ് കണക്ക് തയ്യാറാക്കി പ്രസിദ്ധീകരിക്കുക

  • ഇതര സ്റ്റാന്റിംഗ് കമ്മിറ്റി ചുമതലപ്പെട്ട പദ്ധതികളുടെയും സ്ഥാപനങ്ങളുടേയും നിർവ്വഹണപരിപാലന പ്രവർത്തനങ്ങളുടെ മുൻകൂർ കണക്കെടുക്കുകയും പ്രാബല്യം വിലയിരുത്തുകയും ചെയ്യുക.

  • പഞ്ചായത്തിന്റെ പൊതു ധന വിഭവ പരിപാലനം പുറത്താക്കാനും ധനകമ്മി കുറയ്ക്കാനും  റവന്യൂ വരെ ഉയർത്താനും നടപടി സ്വീകരിക്കുക.

  • ശമ്പള വിതരണം, ദുരന്തപരിഹാരം, പുനരധിവാസം, തുടങ്ങിയവ ഉൾപ്പെടെ ധന നടപടികൾ പാലിക്കുക.

  • റവന്യൂ ധനവിനിയോഗം ജീവനക്കാരുടെ മേൽനോട്ടം (പ്രവൃത്തി. വിലയിരുത്തൽ, നിരീക്ഷണം തിരുത്തൽ എന്നിവ നടപ്പാക്കുക

2.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

വികസന ആസൂത്രണം, സമൂഹ്യവും സാമ്പത്തികവുമായ പ്ലാനിംഗ്, കൃഷി. മൃഗസംരക്ഷണം. ചെറുകിട ജലസേചനം,മത്സ്യബന്ധനം, ചെറുകിട  വ്യവസായം. പൊതുമരാമത്ത്. പാർപ്പിട സൗകര്യം, വൈദ്യുതി. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി,MKSP.

  • വികേന്ദ്രീകൃതാസുത്രണം. സാമൂഹ്യസാമ്പത്തിക ആസൂത്രണം. തൊഴിൽ മേഖലകൾ,

  • പശ്ചാത്തല സൗകര്യങ്ങൾ മുതലായവയുടെ വികസനാസൂത്രണം. നിർവ്വഹണം എന്നിവയ്ക്കുള്ള ചുമതല

  • ഘടക സ്ഥാപന പ്രവർത്തന നിരീക്ഷണ-പരാതി പരിഹാര ചുമതല

  • പ്രവർത്തന റിപ്പോർട്ട് വരവ്-ചെലവ് കണക്ക് തയ്യാറാക്കി ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിക്ക് സമർപ്പിക്കാനുള്ള ചുമതല.

  • കേന്ദ്ര-സംസ്ഥാന സ്‌കീമുകളുടെ വിഹിതം ബ്ലോക്ക്‌ പദ്ധതികളുമായ് ഏകോപിപ്പിക്കാനുള്ള ചുമതല. 

3. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

പട്ടികജാതി - പട്ടികവർഗ്ഗ വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം.സാമൂഹ്യക്ഷേമം, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുക

4. ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി

പൊതുജനാരോഗ്യം പരിസ്ഥിതി, വിദ്യാഭ്യാസം കലയും, സംസ്ക്‌കാരവും, വിനോദവും എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യൽ

ആരോഗ്യ-വിദ്യാഭ്യാസ സേവനം, കലാസംസ്‌കാരം, പരിസ്ഥിതി വിനോദം എന്നീ രംഗങ്ങളിലെ പദ്ധതികളുടെ രൂപീകരണം നടത്തിപ്പ്, നിരീക്ഷണം എന്നിവയ്ക്കുള്ള ചുമതല.

  • ഘടക സ്ഥാപനം നടത്തിപ്പ് സംബന്ധിച്ചുള്ള വരവ് ചിലവ് കണക്ക് റിപ്പോർട്ട് എന്നിവ തയ്യാറാക്കി ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് സമർപ്പിക്കുക.

  • ഘടകസ്ഥാപന നിരീക്ഷണവും തിരുത്തലും പരാതി പരിഹാരവും ഉൾപ്പെടെ ചുമതല.

 സ്റ്റിയറിങ് കമ്മിറ്റി 

 പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്റ്റാൻഡിങ് കമ്മിറ്റികളുടെ ചെയർമാൻ എന്നിവർ അടങ്ങിയ ഒരു സ്റ്റിയറിങ് കമ്മിറ്റി ഉണ്ടായിരിക്കുന്നതും പ്രസിഡന്റ് പ്രസ്തുത കമ്മിറ്റികളുടെ ചെയർമാൻ ആയിരിക്കേണ്ടതുമാണ്. സ്റ്റിയറിങ് കമ്മിറ്റി സ്റ്റാൻഡിങ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുകയും മോണിറ്റർ ചെയ്യുകയും കൂടാതെ ഭരണപരമായ മറ്റ് അധികാരങ്ങളും ചുമതലകളും നിർവഹിക്കുകയും ചെയ്യേണ്ടതാണ്.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സംവിധാനം

 ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ  - ഓഫീസ് മേധാവി 

 ജോയിന്റ് ബി ഡി ഒ ( ഇ. ജി. എസ് ) - ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

 ജോയിന്റ് ബി ഡി ഒ( റൂറൽ ഹൗസിംഗ്) - ഭവന നിർമ്മാണം 

 എക്സ്റ്റൻഷൻ ഓഫീസർ പ്ലാനിങ് ആൻഡ് മോണിറ്ററിംഗ് - ആസൂത്രണം, മോണിറ്ററിംഗ്

 എക്സ്റ്റൻഷൻ ഓഫീസർ (വനിതാ ക്ഷേമം ) - വനിതാ ക്ഷേമം, സ്വയംതൊഴിൽ സംരംഭങ്ങൾ

 ജനറൽ എക്സ്റ്റൻഷൻ ഓഫീസർ  - സമ്പാദ്യ പദ്ധതികൾ , കായികം യുവജന ക്ഷേമം, പ്ലാൻ കോർഡിനേഷൻ

 വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ  - പദ്ധതികളുടെ പഞ്ചായത്ത് തല നിർവഹണം 

 വിവിധ സെക്ഷനുകളും ചുമതലകളും 

 ഹെഡ് ക്ലാർക്ക് 

1. ഓഫീസ് മേൽനോട്ട ചുമതല, ഹാജർ പുസ്തകം, ക്യാഷ് ലീവ്,മൂവ്മെന്റ്

രജിസ്റ്ററുകൾ, ക്യാഷ്‌ബുക്ക്,

2. ഓഡിറ്റ് മറുപടി തയ്യാറാക്കൽ

3. വിവരാവകാശം

4. മറ്റ് പൊതുവായ ചുമതലകളും

ഹെഡ് അക്കൗണ്ടന്റ്

1. ബാങ്ക്-ട്രഷറി അക്കൗണ്ടുകൾ.

2. ചെക്ക്. ഡ്രാഫ്റ്റ്. ബില്ലുകൾ. വൗച്ചറുകൾ. ധനവിനിയോഗം.ഫ്റ്റ്. ബില്ലുകൾ. വൗച്ചറുകൾ. ധനവിനിയോഗം.

3. സാംഖ്യ രേഖപ്പെടുത്തലുകൾ.

4.ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്

5. മറ്റ് അക്കൗണ്ടിംഗ് ചുമതലകൾ.

SC1- സീനിയർ ക്ളാർക്ക്

1. ജീവനക്കാരുടെ എസ്റ്റാബ്ളിഷ്‌മെൻ്റ് കാര്യങ്ങൾ

2. ജീവനക്കാരുടെ വിവിധ പരിശീലനങ്ങൾ

3. വിവരാവകാശ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കൽ

4. നാഷണൽ സേവിംഗ്‌സ് സ്‌കീം ഏജന്റുമാരുടെ റമ്യൂണറേഷനും അനുബന്ധ കാര്യങ്ങളും

5. സ്റ്റേഷനറി സാധനങ്ങളുടെ സ്റ്റോക്ക് എൻട്രിയും സൂക്ഷിപ്പും മേൽനോട്ടവും

6. സ്റ്റാമ്പുകളുടെ വിതരണവും തുക സമാഹരിക്കലും ഫയൽ സൂക്ഷിക്കലും

7. സി.എം.ഒ പോർട്ടൽ വഴിയുള്ള പരാതി തീർപ്പാക്കൽ

8. എ.ജി ഓഡിറ്റ് സംബന്ധിച്ച ഫയലുകൾ സൂക്ഷിക്കൽ

9. സെക്രട്ടറി ചുമതലപ്പെടുത്തുന്ന മറ്റ് ഉത്തരവാദിത്വങ്ങൾ

10.MPLADS പ്രവ്യത്തികളുടെ ഫയൽ കൈകാര്യം ചെയ്യലും സൂക്ഷിപ്പും

11. MLA SDF പ്രവ്യത്തികളുടെ ഫയൽ കൈകാര്യം ചെയ്യലും സൂക്ഷിപ്പും

12. NCERW/SDRF പ്രവ്യത്തികളുടെ ഫയൽ കൈകാര്യം ചെയ്യലും സൂക്ഷി Section

13. NABARD RIDF പ്രവ്യത്തികളുടെ ഫയൽ കൈകാര്യം ചെയ്യലും സൂക്ഷിപ്പും

14. വർക്കുകളുമായി ബന്ധപ്പെട്ട വിവരാവകാശം ചോദ്യത്തിനുള്ള മറുപടി തയ്യാറാക്കൽ

15. IWMP, PMKSY പദ്ധതികളുമായി ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്യലും സൂക്ഷിപ്പും

16.പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും

ഫയലുകളുടെ സൂക്ഷിപ്പും

JC1- ക്‌ളാർക്ക് 

1. പി.എം.എ.വൈ (ജി), ലൈഫ് ഉൾപ്പെടെയുള്ള ഭവന പദ്ധതികൾ

2. ജി.പി.എഫ് കണ്ടിജൻ്റ് ബില്ലുകൾ (ഹോണറേറിയം. വേജസ്, റ്റി.എ. ട്രെയിനിങ്ങ് ഉൾപ്പെടെയുളളവ)

3. സ്റ്റോക്ക് രജിസ്റ്ററുകൾ (ലോക്കൽ പർച്ചേസ്, ഗ്രാമലക്ഷ്മ‌ി മുദ്രാലയം)

4. സാക്ഷരതാ തുടർപ്രവർത്തനങ്ങൾ

5. വാഹനങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യലും സൂക്ഷിപ്പും

6. ഹരിതകേരളം, ശുചിത്വമിഷൻ, ഒ.ഡി.എഫ്

7 പ്ളാസ്റ്റിക് ബെയിലിംഗ് യൂണിറ്റ് തുടർപ്രവർത്തനങ്ങൾ

8. വിവരാവകാശ/നിയമസഭാ ചോദ്യങ്ങൾക്കുള്ള മറുപടി നൽകൽ

9. ബ്ളോക്ക് പഞ്ചായത്തിലെ വിവിധ യോഗങ്ങളുടെ ഹാജർ ക്രമീകരണങ്ങൾ. കൾ. വൗച്ചറുകൾ സൂക്ഷിക്കൽ

10. ബ്ളോക്ക് പഞ്ചായത്തിലെ വിവിധ പരിപാടികളുടെ വാർത്ത നൽകൽ ഡോക്യമെൻ്റേഷൻ

11. നിർവഹണ ഉദ്യോഗസ്ഥരുടെ ഓഫീസുമായി ബന്ധപ്പെട്ട വിവിധ കണ്ടിജൻസി ചെലവുകൾ 

12. ബി എൽ ബി സി /ദിശ മീറ്റിംഗുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ നൽകൽ.

13. ബി പി എൽ സർട്ടിഫിക്കേറ്റ് / ബി പി എൽ റേഷൻ കാർഡിന്നുള്ള അപേക്ഷകൾ സമയബന്ധിതമായി  തീർപാക്കൽ.

14. സെക്രട്ടറി ചുമതലപ്പെടുത്തുന്ന മറ്റ് അത്യാവശ്യ കാര്യങ്ങൾ

15. സരസ്, ഓണം വിപണനമേള, കേരളോത്സവം

16. MGNREGS സ്‌കീമുകളുമായി ബന്ധപ്പെട്ട ഫയൽ കൈകാര്യ ചെയ്യലും സൂക്ഷിപ്പും

SC2-  സീനിയർ ക്ളാർക്ക്

1 ജനകീയാസൂത്രണം (പദ്ധതി രൂപീകരണം. നിർവ്വഹണം, റിപ്പാർട്ടുകൾ തയ്യാറാക്കൽ സെക്രട്ടറി പ്രോജകടുകളുടെ നിർവ്വഹണവും ഫയൽ സൂക്ഷിപ്പും

2.സുലേഖ, സാംഖ്യ സോഫ്റ്റവെയ്യറുകൾ ഉപയോഗിച്ച് ബില്ലുകളും റിപ്പോർട്ടുകളും തയ്യാറാക്കൽ

3. ജനറൽ കമ്മിറ്റി മീറ്റിംഗിനുള്ള ഫയൽ തയ്യാറാക്കൽ

4. നിർവ്വഹണ ഉദ്യോഗസ്ഥരുടെ പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

5 . പദ്ധതിയുമായി ബന്ധപ്പെട്ട വിവരാവകാക നിയമസഭാ ചോദ്യങ്ങൾക്കുള്ള മറുപടി നൽകൽ

6. വിവിധ ഓഡിറ്റ് ഫയലുകളുടെ സൂക്ഷിപ്‌പ (ലോക്കൽഫണ്ട്, പെർഫോമൻസ് ഓഡിറ്റ്)

7.സെക്രട്ടറി ചുമതലപ്പെടുത്തുന്ന മറ്റ് അത്യാവശ്യ കാര്യങ്ങൾ

ടൈപ്പിസ്റ്റ്

വിവിധ ടൈപ്പിംഗ് ജോലികൾ, തപാൽ സ്വീകരിക്കൽ, ഡെസ്പച്ച് രജിസ്റ്റർ.

പരാതിപ്പെട്ടി

പരാതിയുള്ളവർ പരാതി എഴുതി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാപിച്ചിട്ടുളള പരാതിപ്പെട്ടിയിൽ നിക്ഷേപിക്കുകയും അസി. ഡവലപ്പ്മെൻ്റ് കമ്മീഷണറുടെ നേതൃത്വത്തിൽ മാസത്തിലൊരിക്കൽ പരാതിപ്പെട്ടി തുറന്ന് പരാതി പരിശോധിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു

വിജിലൻസ് ആന്റ്  ആന്റി കറപ്‌ഷൻ ബ്യൂറോ

1) ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വിജിലൻസ് ആന്റ് ആൻ്റികറപ്‌ഷൻ ബ്യൂറോ കൊല്ലം യൂണിറ്റ് കച്ചേരി ജംഗ്ഷൻ സിവിൽ സ്റ്റേഷൻ പി. കൊല്ലം

ഫോൺ  0474 2795092

e-mail: dyspkim.vach@kerala.gov.in

2) സൂപ്രണ്ട് ഓഫ് പോലീസ്

വിജിലൻസ് ആന്റ്റ് ആൻ്റികറപ്ഷൻ ബ്യൂറോ സതേൺ റെയ്ഞ്ച്, തിരുവനന്തപുരം

ഫോൺ 0471 2550118

e-mail spsrt.vacb@kerala.gov.in

3) ഡയറക്‌ടർ

വിജിലൻസ് ആന്റ് ആൻ്റികറപ്ഷൻ ബ്യൂറോ

തിരുവനന്തപുരം

-ഫോൺ 0471 2550377

e-mail vin.vacbz@kerala.gov.in

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പ്രധാനപ്പെട്ട സർക്കാർ

ഓഫീസുകൾ

ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസ്                      

2593260

ആദിച്ചനെല്ലൂർഗ്രാമ പഞ്ചായത്ത്‌                       

 2593341

ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്                             

2583254

ചിറക്കര ഗ്രാമപഞ്ചായത്ത്                                

 2514800

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്                     

2572033

പൂതക്കുളം ഗ്രാമപഞ്ചായത്ത്                      

 2512267

സബ് ട്രെഷറി ചാത്തന്നൂർ                        

  2093296

വാട്ടർ അതോറിറ്റി ചാത്തന്നൂർ                    

   2590100

ഇലക്ട്രിസിറ്റി ഓഫീസ്. ചാത്തന്നൂർ                    

2993333

ഇലക്ട്രിസിറ്റി ഓഫീസ് പൂതക്കുളം                      

2512353

ഫോൺ എക്‌സ്ചേഞ്ച്, ചാത്തന്നൂർ                   

2593600

എ.സി.പി ഓഫീസ്, ചാത്തന്നൂർ                         

 2590666

ബി.ആർ.സി. ചാത്തന്നൂർ                                

  2591061

എ.ഇ.ഒ ഓഫീസ്, ചാത്തന്നൂർ                           

 2591100

പോസ്റ്റോഫീസ്, ചാത്തന്നൂർ                               

2593230

പി.എച്ച്.സി. ആദിച്ചനല്ലൂർ                                  

 2596800

പി.എച്ച്.സി. ചിറക്കര   

2518586

സബ് ഇൻസ്പെക്‌ടർ ഓഫീസ്, പാരിപ്പളളി           

2572065

സബ് ഇൻസ്പെക്‌ടർ ഓഫീസ്‌. കൊട്ടിയം                      

  2530100

പി.എച്ച്.സി. പാരിപ്പളളി                                   

   2575112

പി.എച്ച് സി. ചാത്തന്നൂർ                                                

2595959

കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ, കലയ്ക്കോട്       

2512144

മെഡിക്കൽ കോടളജ്, പാരിപ്പളളി                          

2575050

ബാങ്കുകൾ

എസ്.ബി.ഐ ചാത്തന്നൂർ                                 2593228

ഗ്രാമീൺ ബാങ്ക്, ചാത്തന്നൂർ                              2595222

ഗ്രാമീൺ ബാങ്ക്, കൊട്ടിയം                                 2534500

യൂണിയൻ ബാങ്ക്, കൊട്ടിയം                              2530045

കാനറാ ബാങ്ക്. ആദിച്ചനല്ലൂർ                             2593321

കാനറാ ബാങ്ക്, കൊട്ടിയം                                   9446012267

എസ്. ബി. ഐ. കൊട്ടിയം                                 9446438100

കാനറാ ബാങ്ക്. പരവൂർ                                      2572755

കെ. ജി. ബി പരവൂർ                                          2514605

കെ. ജി. ബി. കല്ലുവാതുക്കൽ                            2596757

ഇന്ത്യൻ ബാങ്ക് പാരിപ്പള്ളി                                   2577122

കാനറാ ബാങ്ക് പാരിപ്പള്ളി                                   2572755

ഇന്ത്യൻ ബാങ്ക് പരവൂർ                                       2512263

സെൻട്രൽ ബാങ്ക് ഓഫ് ഇൻഡ്യ,കൊട്ടിയം      2612008

ഫെഡറൽബാങ്ക് കല്ലുവാതുക്കൽ                      2572043

ഫെഡറൽ ബാങ്ക്. ചാത്തന്നൂർ                            2593395                              

ഉപസംഹാരം

ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ കലാതീതമായ പ്രെസക്തി അവകാശപ്പെടാവുന്ന ഒന്നാണ് "വിവരാവകാശ നിയമം 2005." അറിയുവാനുള്ള  അവകാശം എന്നത് ജനാധിപത്യ സംവിധാനത്തിൻ്റെ മുഖ്യ ഘടകമാണ്. കൃത്യവും സുതാര്യവും. വസ്‌തുനിഷ്‌ഠവുമായ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ ജനങ്ങൾക്ക് വിമർശനാത്മകമായി കാര്യങ്ങളെ കാണുന്നതിനും വിലയിരുത്തുന്നതിനും അവ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനും സാധിക്കുകയുള്ളൂ. ഇതിലൂടെ സുതാര്യവും അഴിമതി രഹിതവും വിശ്വസാവുമായി ഭരണം ഉറപ്പു വരുത്തുന്നതിനും സാധിക്കുന്നു.