ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ ജനസേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു
June 25, 2026
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ ജനസേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്യുടെ നേതൃത്വത്തിൽ ആരംഭിച്ച ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുശീലാദേവി നിർവഹിച്ചു. ജനങ്ങൾക്ക് വിവിധ സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനസേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ ജയൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു ജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ജി, ജനസേവന കേന്ദ്ര പ്രവർത്തകൻ അഭിൻ ,ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമായ പദ്ധതിയായിരിക്കും ജനസേവന കേന്ദ്രമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.